Monday, September 22, 2008

ഇടു കുടുക്കേ ചോറും കറിയും



റമാദാന്‍ നോമ്പു തുടങ്ങിയാല്‍ അങ്ങിനെയാണ്‌.പതിവുകളൊക്കെ മാറും.ജോലി ചെയ്യുന്നത്‌ ഒരു മുസ്‌ലിം സ്ഥാപനത്തിലാവുമ്പോള്‍ പ്രത്യേകിച്ചും. നോമ്പുകാലം പുണ്യങ്ങളുടെ പൂക്കാലമെന്നൊക്കെ എല്ലാവരും പറഞ്ഞു. എന്നാല്‍ പോന്നോട്ടെ പുണ്യം മുഴുവനും നമുക്ക്‌ എന്നു മനസ്സാ കരുതി ഞങ്ങളും തുടങ്ങി നോമ്പെടുക്കാന്‍. എന്നും സിറ്റി എഡീഷന്‍ കഴിഞ്ഞ്‌ റൂമിലെത്തുമ്പോള്‍ പുലര്‍ച്ച 2.30 ആവും,പിന്നെ അത്താഴമുണ്ടാക്കലാണ്‌ ഞങ്ങളുടെ പരിപാടിയിലെ അടുത്തയിനം. ചോറ്‌, കറി, ഓംലെറ്റ്‌ തുടങ്ങി വിഭവസമൃദ്ധമായ അത്താഴം റെഡ്ഡിയാവുമ്പോള്‍ സമയം 4....4.15. പിന്നെ ഒരു തീറ്റിയാണ്‌, തീരുന്നതു വരെ.പടച്ചോനെ ഇനി വല്ലതും കിട്ടണമെങ്കില്‍ നേരം സന്ധ്യയാവണം.അതു വരെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കണംട്ടോ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ഒരേമ്പക്കവും, ഞങ്ങളുടെ നോമ്പു തുടങ്ങുകയാണ്‌.പിന്നെ ഉറങ്ങിയാല്‍ ഉച്ചയ്‌ക്ക്‌ 2.30 ..3.00 ഒക്കെയാവും എണീക്കുമ്പോള്‍. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം അത്താഴത്തിന്‌ ചോറുവച്ചത്‌ തികയാതെ ഞങ്ങള്‍ വീണ്ടും കുക്കറില്‍ ചോറുവച്ചു. കുറെ 'നാത്തൂന്‍മാര്‍' ഒന്നിച്ചുതാമസിക്കുന്ന വീടുപോലെയാണ്‌ ഞങ്ങളുടെ വീട്‌്‌. അതായത്‌ ഞങ്ങള്‍ എല്ലാ സബ്‌ എഡിറ്റേഴ്‌സിനെയും ഒരു വീട്ടിലേയ്‌ക്ക്‌ കെട്ടിച്ചു വിട്ടപ്പോലെ. വീട്ടില്‍ രണ്ട്‌ അടുപ്പുണ്ടെങ്കിലും കുക്കര്‍ ഒന്നേയുള്ളൂ. കുക്കറില്‍ ചോറുവച്ചു മതിയാവതെ കുട്ടിക്കലത്തിലും ചോറുവച്ചു.അങ്ങിനെ വച്ച ചോറെല്ലാം കുക്കറില്‍ തന്നെയിട്ട്‌ വാര്‍ക്കാന്‍ വച്ചു. നാലുമണിയായതേയുള്ളൂ. അഞ്ചുമണിവരെ സമയമുണ്ട്‌.അല്‍പ്പ സമയം റേഡിയോ മാങ്ങയും കേട്ടു ഞങ്ങള്‍ വീണ്ടും അടുക്കളയിലെത്തി.അതാ പറ്റിച്ചല്ലോ കുക്കര്‍ പണി.പഠിച്ച പണി ഇരുപത്തെട്ടും പയറ്റിയിട്ടും കുക്കര്‍ തുറക്കാനാവുന്നില്ല.ചതിച്ചല്ലോ റബ്ബേ! ഇനിയെന്തു ചെയ്യും? സമയം 4.30 ആയി.ഇനിയും കുക്കര്‍ തുറക്കാനായില്ലെങ്കില്‍,പള്ളിയില്‍ മുക്രിയെങ്ങാനും ബാങ്കു വിളിച്ചാല്‍ വെച്ച ഭക്ഷണം മുഴുവനും നാളെ അടുത്ത വീട്ടിലെ ആടിന്റെ പാത്രത്തില്‍ പോവും.പള്ളിയിലെ ക്ലോക്കിന്റെ സൂചി തിരിച്ചു വയ്‌ക്കാനും പറ്റാത്ത സ്ഥിതിക്ക്‌ പിന്നെ ഒന്നും ആലോചിച്ചില്ല. ഇട്ട വേഷത്തില്‍(അണിഞ്ഞൊരുങ്ങാതെ) കുക്കറുമെടുത്ത്‌ ഓഫിസിന്റെ പ്രിന്റിങ്‌ സെക്ഷനിലെത്തി.കുക്കറിനു ചുറ്റും കൂടിയവരില്‍ ഒരാള്‍ അതിന്റെ മണ്ടയ്‌ക്കിട്ട്‌ ശക്തിയായി ഒന്നുകൊടുത്തപ്പോള്‍(അതു കണ്ടു നില്‍ക്കാനായില്ല സാബിറയുടെ കുക്കറാണ്‌,എന്തെങ്കിലും പറ്റിയാല്‍ പിന്നെ ഞങ്ങളെല്ലാം നിത്യ നോമ്പുകാരാവും) കുക്കര്‍ തുറന്നു. പിന്നെ തിരികെ റൂമിലെത്തി എങ്ങിനെയൊക്കയോ ചോറു വാരിവലിച്ച്‌ തിന്നു.അപ്പോഴേയ്‌ക്കും അതാ പള്ളിയില്‍ ബാങ്ക്‌ വിളിക്കുന്നു.ഇടുകുടുക്കേ ചോറും കറിയും എന്നു പറയുമ്പോഴേക്കും വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്ന ഒരു കുടുക്ക കളഞ്ഞു കിട്ടിയിരുന്നെങ്കില്‍....വയറു നിറഞ്ഞു കഴിയുമ്പോള്‍ എട്‌ കുടുക്കേ ചോറും കറിയും എന്നു പറഞ്ഞാല്‍ തിരികെ പോവുകയും ചെയ്യുന്ന ഒരു കുടുക്ക.എന്നാ പിന്നെ ഈ പെടാപ്പാടൊന്നും വേണ്ടി വരില്ലായിരുന്നു...എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം അല്ലേ ദാസാ...അതെ വിജയാ എന്നു പറഞ്ഞ്‌ മഞ്‌ജു തലയാട്ടിച്ചിരിച്ചു.

14 comments:

കാളിയമ്പി said...

ഊണു കാലമാവാത്തപ്പോള്‍ ആര്‍ത്തിപ്പണ്ടാ‍രമായ ഞാന്‍ ബഹളാം വയ്ക്കുമ്പോ അമ്മ എന്നും ഈ ചൊല്ല് പറായും..ഇട് കുടുക്കേ ക്ഷ്ഹോറും കറിയും..:)
ഓഫിനു മാഫി

ജിജ സുബ്രഹ്മണ്യൻ said...

കൂക്കര്‍ തുറക്കാന്‍ പറ്റണില്ലെങ്കില്‍ ആ ടാപ്പിന്റെ കീഴില്‍ കാണിച്ച് അല്പം വെള്ളം തുറന്നു വിട്ടാല്‍ മതിയാരുന്നല്ലോ..അതിനു ചുറ്റിക പ്രയോഗം വേണ്ടിയിരുന്നോ ?
ഇടു കുടുക്കേ ചോറും കറീം എന്നു പറയുമ്പോള്‍ ചോറ് തരുന്ന ഒരു മാന്ത്രികപ്പാത്രത്തെക്കുറിച്ച് ഞാനും പലപ്പോഴും സ്വപ്നം കണ്ട്ട്ടുണ്ട്..നമ്മുടെ ശാസ്ത്രഞ്ജര്‍ എന്തെല്ലാം കാര്യങ്ങള്‍ കണ്ടു പിടിച്ചു.ഈ കുടുക്കയും ആരെങ്കിലും ഒക്കെ കണ്ടു പിടിക്കുമായിരിക്കും അല്ലേ ??

മഞ്ജു പറഞ്ഞതു പോലെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം !!

ശ്രീ said...

എന്നാലും ഇതൊക്കെയല്ലേ ഒരു രസം?
:)

smitha adharsh said...

അത് കലക്കി...ഇഷ്ടപ്പെട്ടു...
മുസ്ലിം അല്ലാതിരുന്നിട്ടു പോലും നോമ്പ് എടുക്കാനുള്ള ആ വലിയ മനസ്സിന് ഒരു നമസ്കാരം...
പറഞ്ഞതുപോലത്തെ ആ കുടുക്ക കിട്ടിയാല്‍ എന്നെ ഒന്നു അറിയിക്കണേ..പ്ലീസ്...
പിന്നെ ഒരു സെയിം പിന്ച്ച് ഉണ്ട്...ഞാനും,പ്രീ-ഡിഗ്രി യും,ഡിഗ്രിയും പഠിച്ചത് Thrissur St.Mary's college ലാണേ..

siva // ശിവ said...

ഇതുപോലൊരു കുടുക്ക കിട്ടിയാല്‍ എനിക്കും വേണം..

Unknown said...

very good story, you continue writing with new ideas, anyway it is very interesing
by
pattambisunil@gmail.com

Saritha said...

thnaks 4 all your comments.will get back to you soon.

സ്‌പന്ദനം said...

കുടുക്ക കൂടി കിട്ടിയാല്‍ പിന്നെ നിങ്ങളുടെ മടി കൂടുകയേ ഉള്ളൂ .അതുകൊണ്ട്‌ എനിക്കു കിട്ടിയാലും ഞാന്‍ പറഞ്ഞുതരില്ല.
(ഒരുകാര്യം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക്‌ വിവരം കിട്ടിയാല്‍ എന്നെ അറിയിക്കാന്‍ മറക്കരുത്‌.)

തറവാടി said...

>>>നോമ്പുകാലം പുണ്യങ്ങളുടെ പൂക്കാലമെന്നൊക്കെ എല്ലാവരും പറഞ്ഞു. എന്നാല്‍ പോന്നോട്ടെ പുണ്യം മുഴുവനും നമുക്ക്‌ എന്നു മനസ്സാ കരുതി ഞങ്ങളും തുടങ്ങി നോമ്പെടുക്കാന്‍<<<

ഭേഷ്!

Voice for justice | untold| 1000 stories said...

Naathoonmaranelum.. 'por'illathe kale kazhichu 'koottan' patunnundello.. havoo samadhanamayi..
ennalum nte naathoonmarude aa chorum kudukka oru sambhavam thanne!!
Gr8 stories are still 2 come na???

Tince Alapura said...

:) oru rasam thonnunnu

B Shihab said...

നന്നായിട്ടുണ്ട്. ആശംസകള്‍.

shahir chennamangallur said...

വഴി മാറി എത്തിപെട്ടതാണ്‌ ഇവിടെ. വായിച്ചപ്പോള്‍ സംഗതി ജോര്‍.
കൊചു കാര്യം എങ്ങനെ 'ഭീമന്‍' കാര്യം ആക്കാം എന്നതിന്റെ പത്ര ലോകത്തില്‍ നിന്നുള്ള മറ്റൊരു ഉദാഹരണം.
കാര്യമായേടുക്കേണ്ട, ഈ പത്രക്കാരോടുള്ള ഒരു സഹജമായ വിദ്വേഷം എന്നു കരുതിയാല്‍ മതി.

Anonymous said...

[url=http://flavors.me/spymobile_reezatipo1988][img]http://emeds.biz/pics/spymobile.png[/img][/url]
spy on mobile phone for free http://spymobilecy37.carbonmade.com/projects/4708470 spy vs spy video game online [url=http://surveys.questionpro.com/a/TakeSurvey?id=3440830] how to spy on text messages without installing software[/url] free spy vs spy comics spy kids 4 online subtitrat locate a cell phone for free
mamoleptino321 http://www.world66.com/member/spymobile_4fjbg3wh/ http://spymobileap9778.carbonmade.com/projects/4708511 http://archive.org/details/mamalfeire
cell phone surveillance app http://archive.org/details/chersmileta skype spy software freeware [url=http://www.world66.com/member/spymobile_umcauq5o/] mobile spy reviews 2011[/url] mobile phone tracker free online free sms spy software download cell phone monitoring free
http://www.world66.com/member/spymobile_cmsetdzr/ http://www.world66.com/member/spymobile_3xz8g0gb/ http://surveys.questionpro.com/a/TakeSurvey?id=3440663
[url=http://r52b.rue8okhn6.cojquxhniddinhxuqjoc.mythem.es/aahf/chieri/]can you read your kids text messages online verizon[/url]
http://www.blogger.com/comment.g?blogID=2241279124785991609&postID=3655275619923824114&page=1&token=1362954356114&isPopup=true http://6budb50q.y3efu.bbs.mythem.es/acln/gordt/yoghs/ http://we.weclub.info/viewthread.php?tid=9704&extra= http://web.nrru.ac.th/board/forum.php?mod=viewthread&tid=648259&extra= http://walkyourtalk.org/guestbook/addguest.html
spy call recorder mobile phone http://surveys.questionpro.com/a/TakeSurvey?id=3440974 spy camera android apk [url=http://www.world66.com/member/spymobile_bg4wm3fv/] spy any cell phone free download software[/url] gsm mobile spy software free download can you track a cell phone location by number cell phone gps tracker apps