Tuesday, September 9, 2008

ജാരന്‍












അവന്റെ ആഗ്രഹമായിരുന്നു ജാരനാവുക എന്നത്‌।അതത്രമഹാപാതകമൊന്നുമല്ലെന്നറിയാം,എന്നാലും അവിവാഹിതയായ യുവതിയുടെ ജാരനാവണം എന്നതാണ്‌ അവന്റെ ആഗ്രഹം। അതവളോട്‌ പറയുകയും ചെയ്‌തു അവന്‍। പവിത്രമായ രണ്ടു പ്രണയങ്ങളുടെ അന്ത്യകൂദാശയും ചൊല്ലിയിരിക്കുന്ന അവള്‍ക്ക്‌ ജാരന്റെ ജല്‍പ്പനങ്ങളുടെ ഓശാന പാടന്‍ എന്തോ തോന്നിയില്ല।ജാരന്റെ കണ്ണുകളില്‍ ദീപ്‌തമാവുന്നത്‌ എന്താണ്‌? പ്രണയം?അല്ല, അത്‌ മറ്റെന്തോ ആണ്‌।വികൃതിയായ ഒരു പയ്യന്റെ പുച്ഛം।അതായിരുന്നു അവന്റെ കണ്ണുകളില്‍। അവള്‍ അതിനെ കാണാന്‍ ആഗ്രഹിച്ചില്ല।
പശു, പട്ടി പോത്ത്‌, കഴുത, പെണ്ണ്‌ തുടങ്ങിവയെല്ലാം പുരുഷന്റെ ആവശ്യങ്ങള്‍ക്കായി പടച്ചതമ്പുരാന്‍ നല്‍കിയതാണെന്ന്‌ വിശ്വസിക്കുന്ന ജാരന്റെ ധാര്‍ഷ്ട്യം അവള്‍ക്ക്‌ ഇഷ്ടമായിരുന്നു.എന്നാലും ഇഷ്ടപ്പെട്ടത്‌ മുഴുവനും ചുളു വിലയ്‌ക്ക്‌ വീട്ടില്‍ കൊണ്ടു പോവാന്‍ പറ്റുമോ നമുക്ക്‌.

അവളുടെ സങ്കടങ്ങള്‍, ആകുലതകള്‍, പ്രതീക്ഷ,പൊട്ടത്തരങ്ങള്‍ എല്ലാം അവന്റെ സര്‍ഗവിപ്ലവത്തില്‍ ഉരുകിത്തീര്‍ന്നു.അവളെക്കുറിച്ച്‌ അവന്‍ കഥകളും കവിതകളുമെഴുതി...അവളെ വീണ്ടു കരയിച്ചു. ഉറക്കം നഷ്ടപ്പെടുത്തി അവള്‍ അവനെക്കുറിച്ചാലോചിച്ചു. എന്നിട്ടു അവള്‍ക്ക്‌ മനസ്സിലായില്ലാ..എന്തിനാ ഇപ്പോള്‍ ഈ ജാരന്‍...

7 comments:

സ്‌പന്ദനം said...

അവിവാഹിതയായ യുവതിയുടെ ജാരനാവണം എന്നതാണ്‌ അവന്റെ ആഗ്രഹം.എന്നാലും ആ യുവരാജന്റെ സോറി യുവജാരന്റെ ഒരാഗ്രഹമേ..

നസീര്‍ കടിക്കാട്‌ said...

സേതുവിന്റെ
പാണ്ഡവപുരം ഓര്‍ത്തു
ദേവിയെ ഓര്‍ത്തു
ജാരനെ ഓര്‍ത്തു
എന്നെ ഓര്‍ത്തു
അവളെ ഓര്‍ത്തു

മൂന്നാംകണ്ണ്‌ said...
This comment has been removed by the author.
മൂന്നാംകണ്ണ്‌ said...

പൂതി കൊള്ളാം...എന്നിട്ട്‌ ആ മീശ മാര്‍ജാരനെ എന്ത്‌ ചെയ്‌തു. അവനെ അങ്ങിനെ വിട്ടാല്‍ പറ്റില്ല. അവിവാഹിതയും അതും "പവിത്രമായ രണ്ടു പ്രണയങ്ങളുടെ അന്ത്യകൂദാശയും ചൊല്ലിയിരിക്കുന്ന" അവളുടെ ജാരനാവാന്‍ അവനെങ്ങനെ ധൈര്യം വന്നു. എടോ ജാരാ..താനേത്‌ നാട്ടുകാരനാടോ, ഇത്തരം സ്‌ത്രീകളെക്കുറിച്ച്‌ താനെന്താ ധരിച്ചുവച്ചിരിക്കുന്നത്‌.

perakka said...

ജാരന്റെ ധാര്‍ഷ്‌്‌ട്യം അവള്‍ക്കിഷ്ടമായിരുന്നു.....എന്തോ ഇത്‌ വായിച്ചപ്പോ മുതലുള്ള തോന്നലാണോ എന്നറിയില്ല ആ ജാരന്‍ ഈ പറയപ്പെട്ട അവിവാഹിതയായ യുവതിക്കു സ്വന്തമായിരുന്നുവെങ്കില്‍..............വെറുമൊരാശ മാത്രം.............

ഒറ്റ said...

വിഷമിക്കണ്ട ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഒരു ജാരനുണ്ട്‌.അതുകൊണ്ട്‌ ധൈര്യമായി തുടരുക n

Ambika said...

Ente Rajettan