Monday, September 15, 2008

പുലി വരുന്നേ...പുലി.......



കാണണോ കുമ്പ കുലുക്കി പുലിക്കളി.....വാ.

ഫോട്ടോ: കെ അനൂപ്‌

ഇന്ന്‌ നാട്ടില്‍ പുലിക്കളിയായിരുന്നു, ഞാന്‍ പോയില്ല।അച്ഛനും അമ്മയും വിളിച്ചു।പനിയാണെന്ന്‌ പറഞ്ഞ്‌ രക്ഷപെടുകയായിരുന്നു.നുണയല്ല,സത്യം.എനിക്ക്‌ നല്ല പനിയാണ്‌.പുലിക്കളി കാണാന്‍ ചെറുപ്പത്തില്‍ വല്യ ഉല്‍സാഹമായിരുന്നു.ഇപ്പോ,എന്തോ ഒരു ഉഷാറില്ല.എന്നാലും അമ്മ വിളിച്ചപ്പോള്‍ മനസ്സൊന്നു നീറി. ന്യൂസ്‌ അവറില്‍ പുലിക്കളി കണ്ടപ്പോള്‍ മനസ്സ്‌ അഹങ്കാരം കൊണ്ടു നിറഞ്ഞു.എല്ലാതവണയും ഒന്നാം സമ്മാനം നേടുന്ന ഞങ്ങളുടെ കുട്ടന്‍ കുളങ്ങര അമ്പലം ഇത്തവണ പങ്കെടുക്കുന്നില്ലെന്ന്‌ അച്ഛന്‍ പറഞ്ഞ്‌ അറിഞ്ഞിരുന്നു.ഞങ്ങളുടെ പ്രദേശത്തെ 'വയറന്‍മാര്‍' ഇല്ലെങ്കിലെന്താ, കുമ്പവയറന്‍മാരുടെ ഒരു സംസ്ഥാന സമ്മേളനമല്ലേ ഇന്ന്‌ തൃശൂരില്‍ നടന്നത്‌.

6 comments:

vipiz said...

പാവം പുലികളെ അങ്ങനെയെന്കിലും ഓര്‍മിക്കട്ടെ

കാപ്പിലാന്‍ said...

ബ്ലോഗ് പുലിക്കളി ഉണ്ടായിരുന്നോ ? പനി മാറിയെന്നു കരുതുന്നു .

B Shihab said...

good ashamsakal

ഉപാസന || Upasana said...

Nalla Padam.
avante vayar oru onne onnara thanne..!

siva // ശിവ said...

ഞാനും ഇന്ന് തിരുവനന്തപുരത്ത് ടൂറിസം വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ പുലിക്കളി കണ്ടിരുന്നു....നിറങ്ങളുടെ ആ കാഴ്ച രസകരം തന്നെയാ....

PIN said...

പുലികളെ പോലെത്തന്നെ വംശനാശഭീക്ഷണി നേരിടുന്ന ഒരു കലാരൂപമല്ലേ അതും. അതു കൊണ്ട്‌ കാണാൻ സധിക്കുമ്പോൾ നന്നായി കണ്ടുകൊള്ളുക.

ആശംസകൾ..