Saturday, October 22, 2011

അടുത്ത കൂട്ടുകാരി അമ്മയാകുമ്പോള്‍!

അമ്മയാകുന്നതിന്റെ വേദന എനിക്കറിയില്ല പക്ഷെ അമ്മയെപോലെ ആയിരിക്കുന്നതിന്റെ സുഖമറിയാം. അമ്മയാവുന്നത് തീര്‍ച്ചയായും ഭൂമിയിലെ ഏറ്റവും മനോഹരമായ അതു തന്നെ. എന്നാല്‍ ഒരു കൂട്ടുകാരി അമ്മയാകുമ്പോള്‍ ഒരു കൂട്ടുകാരിക്ക് നഷ്ടപ്പെടുന്നത് നല്ലൊരു കൂട്ടുകാരിയെയാണ്.

അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ചില കൂട്ടുകാരികള്‍ അപ്രതീക്ഷിതമായി അമ്മമാരായത്. ആദ്യം അമ്മയായവള്‍ ഒരു കവയിത്രിയായിരുന്നു. സൂര്യനു കീഴേയുള്ള എല്ലാതിനെയും സൂര്യനുമുകളിലുള്ള എല്ലാതിനെയും കുറിച്ച് കൃത്യമായി ധാരണയുള്ളവള്‍. ഞങ്ങളുടെ രാത്രികള്‍ പലതും ലൊട്ടുലൊടുക്കു പ്രണയത്തെക്കുറിച്ച് തുടങ്ങി മൂന്നാം ലോകരാഷ്ട്രങ്ങള്‍ നേരിടേണ്ടതായ വെല്ലുവിളികളെക്കുറിച്ച്, മോഹന്‍ലാല്‍- ശ്രീനിവാസന്‍ സിനിമകളെക്കുറിച്ച്, ഇന്ന് കഴിച്ച പഴംപൊരിയുടെ രസക്കൂട്ടിനെക്കുറിച്ച്, പുതിയതായി എഴുതിയ കവിത ചൊല്ലിക്കേള്‍പ്പിച്ചൊക്കയാണ് പലപ്പോഴും അവസാനിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പദപ്രയോഗങ്ങള്‍ പരസ്പരം പറഞ്ഞ് ഞങ്ങള്‍ ആനന്ദിക്കുമായിരുന്നു. സത്യത്തില്‍ അവളൊരു അതികഠിനയായ കൂട്ടുകാരിയായത് അമ്മയായപ്പോഴാണ്.

ബഷീറിന്റെ പ്രേമലേഖനം വീണ്ടും വായിച്ച ഒരു രാത്രിയില്‍ ഞാന്‍ അവളെ വിളിച്ചു. എന്റെ കവയത്രീ! എനിക്കൊന്ന് പൊട്ടിച്ചിരിക്കണം. എനിക്ക് ചിരി സഹിക്കുന്നില്ല. ഈ രാത്രിയില്‍ എനിക്ക് മറ്റൊരു സുഹൃത്തിനെയും വിളിച്ച് പൊട്ടിച്ചിരിക്കാന്‍ പറ്റില്ല.

''നീ ചിരിച്ചോ, പക്ഷെ ഉറക്കെ ചിരിക്കരുത് എന്റെ മോള്‍ എണീക്കും''.
തീര്‍ച്ചയായും ഞാന്‍ എന്റെ ചിരി മറന്നുപോയി. അവളുടെ മോള്‍ എണീറ്റാലോ. ഞാന്‍ എന്റെ ഡുങ്കാസ് കഥകള്‍ അവിടെ അവസാനിപ്പിക്കേണ്ടി വന്നു. അതികഠിനമായ സങ്കടം വരുമ്പോള്‍ ആദ്യം ഓര്‍മവന്നിരുന്ന മുഖം ഈ കൂട്ടുകാരിയുടേതായിരുന്നു. പിന്നീട് ആ മുഖത്തിന് പലരുടേയും ഭാവം വന്നു. അപ്പോഴൊക്കെ ഞാന്‍ ഓര്‍ത്തു, അവള്‍ അമ്മയായതുകൊണ്ടാണ് അല്ലെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നു.

രണ്ടാമത് അമ്മയായവള്‍ ഒരു ടെക്ക്‌നിക്കല്‍ റൈറ്ററായിരുന്നു. അവളുടെ കുഞ്ഞു പുറത്തുവരാന്‍ അവളേ പോലെ ഞങ്ങള്‍ എല്ലാവരും കാത്തിരുന്നു. എങ്ങിനെയിരിക്കും അവളുടെ മുഖം, കുഞ്ഞിക്കാലുകള്‍, കുഞ്ഞിളംകൈകള്‍. ഞാന്‍ ഓര്‍ത്തു, അവളെക്കിട്ടിയാല്‍ അവളുടെ കവിളുകള്‍ ഞാന്‍ പറിച്ചെടുക്കുമെന്നും . ആദ്യമാസം മുഴുവനും കുഞ്ഞ് ഇന്‍ക്യുബേറ്ററിന്റെ നനുത്ത ചൂടില്‍ ചുരുണ്ടുറങ്ങി. ഇപ്പോള്‍ അവള്‍ വലുതാവാന്‍ അവളുടെ അമ്മയെപ്പോലെ ഞാനും കാത്തിരിക്കുകയാണ്. അവള്‍ വലുതാകുമ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കും. ഞാനും അവളുടെ അമ്മയും രാത്രിയില്‍ ആകാശം നോക്കി, കാപ്പിയും കുടിച്ച് കഥകള്‍ പറഞ്ഞിരുന്നതിനെക്കുറിച്ച്, ചിരിച്ചുല്ലസിച്ചതിനെപ്പറ്റി, എങ്ങിനെയാണ് അവള്‍ വന്നപ്പോള്‍ അവളുടെ അമ്മ അവള്‍ എന്ന ലോകത്തേക്ക് മാത്രം ഒതുങ്ങിയത് എന്നൊക്കെ ഞാന്‍ പറഞ്ഞുകൊടുക്കും.

പിന്നീട് അമ്മയായത് ഒരു ജേര്‍ണലിസ്റ്റായിരുന്നു. ഒരുപാട് ഹൃദയരഹസ്യങ്ങള്‍ കൈമാറിയിട്ടുള്ള ഒരു സുഹൃത്ത്. അവള്‍ക്ക് ഉപ്പിലിട്ട നല്ല നെല്ലിക്കയ്ക്ക് വേണ്ടി ഞാന്‍ കോഴിക്കോട് മുഴുവനും അലഞ്ഞു. അവയൊക്കെ കുപ്പിയിലാക്കി യാത്രതുടങ്ങി. അവിടെയെത്തിയപ്പോള്‍ കുപ്പി പൊട്ടിയോ എന്നാണ് ആദ്യം നോക്കിയത്. ഈ ഗര്‍ഭിണികളുടെ കാര്യം ഒരുസംഭവമാണ്. അവര്‍ക്ക് എന്തിനോടാണ് എപ്പോഴാണ് ഇഷ്ടം തോന്നുക എന്നു പറയാനാവില്ല. കുട്ടുകാരിയോടൊപ്പം എനിക്കും അമ്മയാവാന്‍ പോകുന്നവളുടെ മനസ്സായിരുന്നു. അവളെപ്പോലെ തന്നെ എന്റെ കൂട്ടുകാരിയുടെ മോളെകാണാന്‍ ഞാനും കാത്തിരുന്നു.

ഹോസ്പിറ്റലില്‍ നിന്നു വിളിവന്നപ്പോള്‍ സന്തോഷമായി. ഞാനാണോ അമ്മ, അവളാണോ അമ്മ എന്നതായിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍ക്കുണ്ടായ സംശയം. രാത്രിയാവാനും ഹോസ്പിറ്റലിലെ തിരക്കൊഴിയാനും ഞാന്‍ കാത്തിരുന്നു. എന്റെ പ്രിയകൂട്ടുകാരിയെ ഫോണിലൂടെ നേരിട്ട് അഭിനന്ദിക്കണം. ആദ്യം അവള്‍ പാലുകൊടുക്കുകയാണെന്നു പറഞ്ഞു, പിന്നീടറിഞ്ഞു കുട്ടിക്ക് റേഡിയേഷന്‍ അടിക്കും എന്നതിനാല്‍ ആരോടും ഫോണില്‍ സംസാരിക്കുന്നില്ല പോലും. അല്ലെങ്കിലും എനിക്കിതൊന്നും മനസിലാവില്ലല്ലോ?

അമ്മയാകുമ്പോള്‍ ഓരോരുത്തരുടേയും ലോകം പ്രകാശപൂരിതമാവും. ആനന്ദനിര്‍വൃതിയില്‍ അവര്‍ എല്ലാം മറക്കുകയും ചെയ്യുന്നു. അവര്‍ക്ക് കുഞ്ഞുങ്ങള്‍ കഴിഞ്ഞേ കൂട്ടുകാരികളുള്ളൂ. എന്നാല്‍ കൂട്ടുകാരിക്കള്‍ക്ക് കൂട്ടുകാരികള്‍ കഴിഞ്ഞേ കുഞ്ഞുങ്ങളുള്ളൂ.

21 comments:

Abubakar said...

ഉദാത്തമായ symphony കളില്‍ എല്ലാം അര്‍ത്ഥ പൂര്‍ണമായ ഇടവേളകള്‍ ഉണ്ടാവും.മനോഹരമായ സൌഹൃദങ്ങള്‍ ഒരര്‍ത്ഥത്തില്‍ symphony കള്‍ ആണല്ലോ ..........

Anoop said...

Ee kutti!!!

deepa said...

എന്‍റെ നോട്ബുക്കിന്ടെ അവസാനപേജുകളില്‍ ഞാനും ഒതുക്കിയ അതേ ആനന്ദവും അതോടൊപ്പം വിളിക്കാതെ കടന്നു വന്ന അതേ നൊമ്പരവും തന്നെയാണ് ഇവിടെയും ഞാന്‍ വായിച്ചത്...'അമ്മയായത് ഞാനോ' എന്ന് ചോദിച്ചത് പോലെ ' ഇത് എഴുതിയത് ഞാനോ ഇനിയും ഞാന്‍ കാണാതെ ഈ കൂട്ടുകാരിയോ..?

FROM said...

ശരിക്കും നന്നായി അഭിനന്ദനങ്ങള്‍ ....
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വിളിച്ചാല്‍ ഫോണ്‍ വയ്ക്കാത്ത എന്റെ ഭാര്യ ശ്രീജ ഇപ്പോള്‍ സംസാരിച്ചു 5 മിനിറ്റു കഴിയുമ്പോലെ പറയും `മാഷെ മോന്‍ കരയുന്നു പിന്നെ വിളിക്കൂടോ `

Dhanasumod,Delhi

Ungungal said...

nice work...unknown subject for me. but its not happening in our men's world

റോസാപ്പൂക്കള്‍ said...

സരിത വിവാഹിതയാണോ,അമ്മയയിട്ടുണ്ടോ എന്നൊന്നും എറിയില്ല.പക്ഷെ,ഒരു സ്ത്രീയെ ഒരൊറ്റ ദിവസം കൊണ്ടു മാറ്റിക്കളയുന്ന പ്രതിഭാസമാണ് മാതൃത്വം. ഭര്‍ത്താവിനു പോലും അപ്പോള്‍ രണ്ടാം സ്ഥാനമേ മിക്കയിടത്തും ലഭിക്കാറുള്ളൂ.പിന്നെയാണോ കൂട്ടുകാരി...

ഈ എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു

AJITHKC said...

അമ്മയുടെ ലോകത്ത് മക്കൾ മാത്രമേയുള്ളൂ... അമ്മയാകുന്നതോടെ നഷ്ടപ്പെടുന്ന പലതും... മറ്റാരേക്കാളും മറ്റെന്തിനേക്കാളും മക്കളെ സ്നേഹിച്ച അമ്മ... ഇതൊക്കെ മാത്രമേ വായനയ്ക്ക് ശേഷം ചിന്തയിൽ വരുന്നുള്ളൂ... നന്ദി.

ചന്തു നായർ said...

അമ്മയായതിന്റേയും,അച്ഛനായതിന്റേയും നന്മ അറിയാത്തതിനാൽ ഒന്നും കുറിക്കുന്നില്ലാ...എങ്കിലും മതാവിനു കുഞ്ഞു ക്ഴിഞ്ഞിട്ടേയുള്ളൂ എല്ലാം... ഇപ്പോഴും എന്റെ ഉണർവിലും ഉറക്കത്തിലും എന്റെ പെറ്റമ്മ എന്നെ ശ്രദ്ദിക്കുന്നൂ...അമ്മക്ക പ്രായം 80 കഴിഞ്ഞൂ...എല്ലാ നന്മകളും...

ചന്തു നായർ said...
This comment has been removed by the author.
viddiman said...

നല്ല ചിന്ത..നല്ല എഴുത്ത്..അമ്മയാവട്ടെ..അപ്പോഴറിയാം..:)

വേണുഗോപാല്‍ said...

ഒരു മാതാവിനെയും ഇക്കാര്യത്തില്‍ കുറ്റപെടുത്താന്‍ കഴിയില്ലേ. അതല്ലേ മാതൃ ഹൃദയം എന്നാ വാക്കിനെ ഈ പ്രപഞ്ചത്തില്‍ അന്വര്‍ത്ഥമാക്കുന്നത്. അതെ അവര്‍ക്ക് മക്കള്‍ കഴിഞ്ഞേ ഉള്ളൂ എല്ലാം ... ഒരു മാതാവാകുമ്പോള്‍ സരിതക്കും അത് മനസ്സിലാകും

എഴുത്ത് നന്നായി ... ആശംസകള്‍

Cv Thankappan said...

നന്നായിരിക്കുന്നു രചന.
ആശംസകള്‍

khaadu.. said...

അമ്മയാകുന്നതിന്റെ വേദന എനിക്കറിയില്ല . ഇനി അറിയുകയുമില്ല .... അമ്മയാവുന്നത് തീര്‍ച്ചയായും ഭൂമിയിലെ ഏറ്റവും മനോഹരമായസംഭാവമാനെന്നരിയാം....

എഴുത്ത് നന്നായി...തുടരട്ടെ എഴുത്ത്...
നന്മകള്‍ നേരുന്നു...

Echmukutty said...

അതെ ശരിയാണ്. അപ്പോൾ ലോകം മാറിപ്പോകുന്നു.
എഴുത്ത് നന്നായി കേട്ടൊ. ഇനിയും തുടരുക. അഭിനന്ദനങ്ങൾ.

Nilesh Pillai said...

സരിത ..
മാതൃത്വം എത്ര വിവരിചാലും തീരില്ല അല്ലെ??
മനോഹരമായ ആഖ്യാനം , അഭിനന്ദനങ്ങള്‍ ....

സമാഗമം said...

sari.....entha penne?
....

Manoraj said...

മാതൃത്വം നല്‍കുന്ന വികാരവായ്പ് വളരെ വലുതാണ്. പെണ്ണായ സരിതയോട് ആണായ ഞാന്‍ അത് പറയുക എന്നാല്‍ ആനവങ്കത്തമാവും.. എഴുത്ത് രസകരം.

reader said...

കൂട്ടുകാരിക്കള്‍ക്ക് കൂട്ടുകാരികള്‍ കഴിഞ്ഞേ കുഞ്ഞുങ്ങളുള്ളൂ... gopikayo kannan kazhinje kunjungalullu ennu parayan...

ഞാന്‍ പുണ്യവാളന്‍ said...
This comment has been removed by the author.
ഞാന്‍ പുണ്യവാളന്‍ said...

വളരെ ഇഷ്ടമായി ഈ പോസ്റ്റ് , സത്യം തന്നെ വിസ്മയകരമായ ഒരു മാറ്റം അതാണ്‌ മാതൃത്വം ,

സ്നേഹാശംസകളോടെ സ്വന്തം @ PUNYAVAALAN

Anonymous said...

In order to find appropriate company you can search online. [url=http://www.mulberryhandbagssale.co.uk]Mulberry Tote Bags[/url] It provides the moments of "youth going to the extremes to win" that is going to show up more and more in the series. [url=http://www.goosecoatsale.ca]canada goose women parka[/url] Zdyypvpee
[url=http://www.pandorajewelryvip.co.uk]pandora store[/url] Uhnuwmjnl [url=http://www.officialcanadagooseparkae.com]canada goose[/url] gvwvrrufu