
ഇതിന്റെ ഒരു കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ. സമാധനത്തിന്റെ പുതുപുത്തന്‍ മാടപ്പിറാവ് ശ്രീമതി സോണിയാഗാന്ധിക്കു നോബല്‍ സമ്മാനം കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു വോട്ട് ആന്റ് ടോക്കിന് സമയമായിരിക്കുന്നു.
ദല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എവേക്കനിങ് സെന്ററാണ് ഹമാരി പ്യാരി പ്യാരി സോണിയാജിക്ക് നോബല്‍ സമ്മാനം നല്‍കിക്കൂടെ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട നോബല്‍ സമ്മാന സമിതിക്ക് കത്തെഴുതിയത്. 121 കോടി ജനങ്ങളെ തറസീറ്റിലിരുത്തി നൗട്ടങ്കി നടത്തുന്ന ശ്രീമതി സോണിയാജിക്ക് നോബല്‍സമ്മാനം കൊടുത്തോട്ടെ എന്നുതന്നെയാണ് എന്റെ അഭിപ്രായം. ജനസമക്ഷത്തില്‍, ആഗസ്ത് പതിനഞ്ച്, ജനുവരി 26, തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ദിവസങ്ങളില്ലല്ലാതെ വായ്തുറക്കാത്ത സോണിയാജിക്ക് എന്തും കൊണ്ടും നമുക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാവുന്നതാണ്. മാത്രമല്ല, തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാവാതെ സൂക്ഷിക്കാനുള്ള ഇവരുടെ അസാധ്യമായ കഴിവിനും അവാര്‍ഡ് നല്‍കാം. പാര്‍ട്ടിയിലെയും അല്ലാത്തതുമായ എല്ലാ ആരോപണങ്ങളെയും സമാധാനപരമായി നേരിടുകയും പരിഹരിക്കുകയും ചെയ്യുന്ന ഇവര്‍ എന്തുകൊണ്ടും ഈ അവര്‍ഡിന് പരിഗണിക്കപ്പെടേണ്ട മന്യദേഹം തന്നെ.
എന്നാലും മദര്‍ തെരേസയോട് സോണിയാജിയെ ഉപമിക്കണമായിരുന്നോ എന്നതാണ് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഫാബ് ഇന്ത്യയുടെ സാരിയും, കാന്‍സറായാലും അള്‍സറായാലും (അവര്‍ എവിടെ ചികില്‍സതേടിയാലും എനിക്കൊന്നുമില്ല, കാശുള്ളവര്‍ക്ക് എന്തും ആവാലോ) അമേരിക്കയില്‍ ചികില്‍സ തേടുന്ന, ആരും കാണാതെ പിസ്സയും കോളയും വിഴുങ്ങി, ക്രിക്കറ്റും കണ്ട്, ഖജനാവിലെ കാശും വെട്ടിച്ച്, ഹൈപ്രൊഫൈല്‍ ലൈഫ് ആസ്വദിക്കുന്ന സോണിയാജിയെ എങ്ങിനെ മദര്‍ തെരേസ്സയോട് ഉപമിക്കാനാവും. ഇനിയിപ്പോ മദര്‍തെരേസ്സയെക്കുറിച്ച് ഞാന്‍ കേട്ടതും വായിച്ചതും ഒക്കെ തെറ്റിപ്പോയോ ഭഗ്‌വാന്‍?
സോണിയയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്, രാമായണത്തിലെ കുശുമ്പിയും പരദൂഷണക്കാരിയും കുടുംബം കലക്കിയുമായ മന്ഥരയുടെ. അപ്പോള്‍ അവര്‍ എങ്ങിനെ മദര്‍ തെരേസ്സയാവും. ഒരുപക്ഷെ മദറിന്റെ ചാര്‍ച്ചക്കാരിയാവാനും മതി. രണ്ടു പേരും വിദേശത്തൊക്കെ ജനിച്ചു, പഠിച്ചു വളര്‍ന്നതല്ലേ!
ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധി സോണിയാജി വളരെ സൗഹാര്‍ദ്ധ അന്തരീക്ഷത്തോടെ പരിഹരിക്കുന്നവെന്നാണ് കത്തില്‍ പറയുന്നത്, അതുകൊണ്ട് അവര്‍ക്ക് സമാധാനത്തിനുള്ള സമ്മാനം കൊടുത്തേപ്പറ്റൂ എന്നാണ് ഇന്റര്‍നാഷണല്‍ അവേക്കനിങ് സെന്റര്‍ പറയുന്നത്. ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്ന പോലെയാണ് ഈ സംഘടന എന്നു പറയാതെ വയ്യ. ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റാല്‍ എനിക്ക് ഹാലൂസിനേഷന്‍ പതിവാണേ!.
ലോകസമാധാനത്തിന് സോണിയാജിയുടെ ശ്രമഫലമായി അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ആയമ്മ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ മറ്റ് അയല്‍ രാജ്യങ്ങളൊന്നും മിണ്ടാനില്ലാതെ കുഴങ്ങിയേനെ. മാത്രമല്ല ഇന്ത്യക്ക് അകത്തും പുറത്തും സോണിയ പ്രശസ്തയാണ് പോലും. എന്റെ അറിവു ശരിയാണെങ്കില്‍ ശില്‍പ്പാഷെട്ടി, മല്ലിക ശെരാവത്ത്, ഫ്രിഡപിന്റോ, രാഖി സാവന്ത്, ഐശ്വര്യറോയ് എല്ലാവരും ഇന്ത്യയിലെ പോലെ തന്നെ വിദേശരാജ്യങ്ങളിലും ഏറെ അറിയപ്പെടുന്ന പെണ്‍കുട്ടികളാണ്. അടുത്ത തവണ ഇവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് കത്തെഴുതാന്‍ പറയാം.
സോണീയാജിക്ക് നോബല്‍ സമ്മാനം കിട്ടണം എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. കാരണം ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ലഡ്ഡു വിതരണം ചെയ്യാനും ഗാന്ധി ഭജനുകള്‍ പ്ലേ ചെയ്യാനും ഒരു സുദിനം വീണു കിട്ടുമല്ലോ! ഇനിയിപ്പോ ഇത് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പദ്മശ്രീക്ക് ശ്രമിച്ചത് പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു.
4 comments:
havooo....samadhanamayi...
സോണീയാജിക്ക് നോബല്‍ സമ്മാനം കിട്ടണം എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. കാരണം ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ലഡ്ഡു വിതരണം ചെയ്യാനും ഗാന്ധി ഭജനുകള്‍ പ്ലേ ചെയ്യാനും ഒരു സുദിനം വീണു കിട്ടുമല്ലോ! ഇനിയിപ്പോ ഇത് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പദ്മശ്രീക്ക് ശ്രമിച്ചത് പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു. :):):):)
ഇനിയിപ്പോ ഇത് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പദ്മശ്രീക്ക് ശ്രമിച്ചത് പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു. :):):):
Sangathi i liked. ennalum-Soniyajiye ithra okke parayano kusumbi sari ;)
ഇനിയിപ്പോ ഇത് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പദ്മശ്രീക്ക് ശ്രമിച്ചത് പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു. :):):):
Sangathi i liked. ennalum-Soniyajiye ithra okke parayano kusumbi sari ;)-this is me ambuz
Post a Comment