കൈപ്പിടിയിലൊതുങ്ങാത്ത ഈ പ്രായത്തില്‍ ഇതൊന്നും വേണ്ടന്നാണ് ശരിക്കും വെയ്‌ക്കേണ്ടത്. പക്ഷെ നാലാംക്ലാസ്സ് മുതല്‍ യു പി തലത്തിലും എല്‍ പി തലത്തിലും എന്തിന് ഹൈസ്‌കൂള്‍തലത്തിലും വരെ തിരുവാതിര കളിച്ച് സമ്മാനം വാങ്ങിയിട്ടുള്ള ഒരാള്‍ക്ക് വീണ്ടും തിരുവാതിര കളിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അതിന് പ്രായം ഒരു തടസ്സമേയല്ല. സ്റ്റെപ്പ് ഇടുന്നതിലും കൂടെ കളിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിലും കൈകടത്തുമ്പോള്‍ മാത്രമാണ് കളി കാര്യമാവുന്നത്.
അതില്‍ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നെ ഇതുവരെ നന്നായി മുന്നോട്ടു നീങ്ങിയിരുന്ന പലബന്ധങ്ങളെയും എങ്ങിനെയുലക്കുന്നുവെന്നാതാണ് പിന്നീട് നാം കാണുക. ഒരൊറ്റ മിനിറ്റുകൊണ്ട് നമ്മള്‍ പിന്നെ ഒന്നിനും കൊള്ളാത്തവരാവും. നമുക്കുണ്ടായിരുന്ന ഗുണങ്ങളൊക്കെ ഒരു രാത്രി പുലരുമ്പോഴേക്കും കുറ്റങ്ങളായി മാറും. ഇനിയിപ്പോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ മിണ്ടാന്‍ ചെന്നാലോ എല്ലാവരുമങ്ങ് നാലാം ക്ലാസില്‍ ഉപേക്ഷിച്ച സ്വഭാവം അങ്ങ് പുറത്തെടുക്കും. കുട്ടിയല്ലേ എന്നോട് ആദ്യം പിണങ്ങിയത്, കുട്ടിയല്ലേ എന്നെക്കാള്‍ വലുത്, അതുകൊണ്ടു കുട്ടി വന്ന് എന്നോട് സോറി പറഞ്ഞു മിണ്ടിയാല്‍ ഞാനും മിണ്ടാമെന്നൊക്കെ മുഖത്തു ഭാവം വരുത്തിയിരിക്കും.
ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങള്‍ അതു നശിക്കുക തന്നെ ചെയ്യും. സൗഹൃദത്തിന്റെ വാക്കുകളും ചേഷ്ഠകളും ഹൃദയത്തില്‍ നിന്നും വരണം. അല്ലാതെ മനസ്സിലൊന്നും പുറത്ത് മറ്റൊന്നും കാണിക്കുന്ന ബന്ധങ്ങള്‍ ശ്വാശതമല്ല. ഏതൊരു ബന്ധം തകരുമ്പോഴും നാം മനസ്സില്‍ വിചാരിക്കും, ഇല്ല ഇനി ഞാന്‍ ആരോടും അധികം കൂട്ടുകൂടില്ല, മിണ്ടില്ല എന്നൊക്കെ. എന്നാലും നാമൊക്കെ വീണ്ടും അനാവശ്യ സൗഹൃദങ്ങളില്‍ ചെന്നു ചാടും. ''മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ''്. ഹോ! ഡിഗ്രയുടെ സോഷ്യോളജി സബ്ബിലെ ആ സെന്റന്‍സ് എങ്ങിനെ മറക്കാനാണ്.(ഇവിടെ ഞാനല്‍പ്പം നൊസ്റ്റാള്‍ജിക്കാവും)
നിങ്ങള്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നയാളാണോ, ചില സൗഹൃദങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന എന്റെ 7 പോയിന്റ് പാക്കേജ് നിങ്ങള്‍ക്കുള്ളതാണ്. നല്ല സുഹൃത്താവാന്‍ ഇതാ ചില വഴികള്‍
1) ആരെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കാതിരിക്കുക/ ഉണ്ടെങ്കില്‍ തന്നെ അത് പ്രകടിപ്പിക്കാതിരിക്കുക.
2) മറ്റുള്ളവര്‍ നല്‍കുന്ന സൗഹൃദത്തെ ഒരു കൈയകലത്തില്‍ നിര്‍ത്തുക. പറ്റുമെങ്കില്‍ പാരനോയിക്ക് സിന്‍ഡ്രോം കാണിക്കുക
3) നമ്മുടെ സുഹൃത്തിനെക്കുറിച്ച് ആരെങ്കിലും മോശമായി പറയുമ്പോള്‍ എല്ലാം ചിരിച്ചുകൊണ്ടു കേള്‍ക്കു(ഉമ്മറിനെ പോലെ വികാരഭരിതമായി പ്രതികരിച്ചാല്‍ പണികിട്ടും).പിന്നെ കേട്ടകാര്യങ്ങള്‍ സുഹൃത്തിനോട് പറയാതിരിക്കുക. അങ്ങിനെയാണെങ്കില്‍ നമുക്ക് മറ്റൊരു സുഹൃത്തിനെയും കൂടെ കിട്ടും
4)സുഹൃത്തിന് എന്തെങ്കിലും അസുഖങ്ങള്‍(പനി, ചുമ, വയറുവേദന, വയറ്റിളക്കം, തലചുറ്റല്‍..) എന്നിവ വരുമ്പോള്‍ ഫോണ്‍ റെയ്ഞ്ച് ഔട്ടാക്കുക.(ഇവരെയൊന്നും നോക്കിയിട്ടു ഒരു കാര്യവുമില്ല, നമ്മള്‍ അങ്ങിനെ കിടന്നാല്‍ ഒരു *..........*കളും തിരിഞ്ഞു നോക്കില്ലെന്നു 101% ഞാന്‍ ഗ്യാരന്റി.)
5) സുഹൃത്തിന്റെ പിറന്നാള്‍, കല്ല്യാണം, ജോലിസ്ഥലംമാറ്റം, ജോലിക്കയറ്റം, വീടുമാറല്‍, കുഞ്ഞിന്റെ പാലുകുടി, വീടിന്റെ പാലുകാച്ചല്‍, ഒറ്റതവണതീര്‍പ്പാക്കല്‍ എന്നിവയ്‌ക്കൊന്നും സമ്മാനങ്ങള്‍ നല്‍കി ബന്ധം വഷളാക്കരുത്. തിരിച്ചും വാങ്ങാതെ സൂക്ഷിക്കുക.
6) കര്‍ത്താവ് ഈശോമിശിഹായ പറഞ്ഞതു പോലെ സമ്പത്തിക ഇടപാടുകളില്‍ എപ്പോഴും രേഖകള്‍ സൂക്ഷിക്കുക. അത് പിന്നീട് ഗുണം ചെയ്യും. സിനിമയ്ക്കു പോകുമ്പോള്‍, ഒന്നിച്ച് ലഞ്ച് കഴിക്കുമ്പോള്‍, തുണിത്തരങ്ങളെടുക്കുമ്പോള്‍ കഴിവതും നമ്മുടെ കാശ് നാം തന്നെ നല്‍കണം. അതില്‍ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. നമ്മുടേതു പോലെ തന്നെയാണ് മറ്റുള്ളവരുടെ പണവും. അവരും അതൊക്കെ അദ്ധ്വാനിച്ചിട്ടാണ് ഉണ്ടാക്കുന്നത്. അത് നമ്മളെ തീറ്റിപോറ്റാനുള്ളതല്ല എന്ന ബോധ്യം നമുക്കുണ്ടായിരിക്കണം.
7) കഴിവതും നമ്മുടെ മുറിയില്‍ തന്നെയിരുന്ന് നാം വാങ്ങിക്കൊണ്ടുവന്ന കപ്പ് കേക്ക്, ബ്രഡ്- ബട്ടര്‍ എന്നിവ കഴിച്ച്, പി എസ് സി, യു പി എസ് സി, എസ് എസ് സി എന്നീ പരിക്ഷകള്‍ക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നതാണ് അനുകരണീയമായ മാതൃക.
എന്നിട്ടും നിങ്ങള്‍ക്ക് നല്ല സുഹൃത്താവാന്‍ പറ്റിയില്ലെങ്കില്‍.... പറഞ്ഞിട്ടു കാര്യമില്ല എന്നു വേണം മനസിലാക്കാന്‍.
പടം: Google Serach
9 comments:
വായിച്ചാല്‍ തോന്നും ഞാനാണിതിനൊക്കെ കാരണക്കാരന്‍ എന്ന്... വേണ്ടാത്ത പണിക്കു പോയിട്ടല്ലേ....
ഹോസ്റ്റല്‍ ഡേ സെലിബ്രേഷന്റെ തയ്യാറാടെപ്പിലാണ് എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ കരുതി നീ അടിച്ചുപൊളിച്ചിട്ടുണ്ടാകുമെന്ന്. എന്നാല്‍ അടിച്ചുപിരിഞ്ഞോ നീ. എന്തായാലും ഏഴിന നിര്‍ദേശങ്ങള്‍ നന്നായിട്ടുണ്ട്. ഇവ പകുതി പാലിച്ചാല്‍ തന്നെ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടമാവില്ല.
തല്ലും പിടിയുടെ കഥയെന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നോ. ഒരടിയുടെ കഥ പോലും ഇതിലില്ലല്ല. ഉള്ളത് കുറെ സൗജന്യ ഉപദേശം മാത്രം. അതാര്‍ക്കു വേണം. നീ ഹോസ്‌റ്റലില്‍ക്കിടന്ന് തല്ലുണ്ടാക്കിയ, തല്ലുവാങ്ങിയ കഥയാണെന്ന് കരുതിയാ വായിച്ചത്.
enikkithu sarikkum istapettu
Kollam... - sharikku, ee aavashyathinum aavashyam illathathinum suhrithinu "Comments" kodukkunnathu ozhivakkuka ennoru point miss cheythu..
സലീം, ഇതാണ് ഇപ്പോള്‍ ട്രെന്‍ഡ്. പോസ്റ്ററില്‍ ഒന്ന് ,സ്‌ക്രീനില്‍ മറ്റൊന്ന്. തല്ലിന്റെ കഥ അങ്ങിനെ പരസ്യമാക്കാന്‍ പറ്റില്ല. ബന്ധങ്ങള്‍ കൂടുതല്‍ മോശമാക്കേണ്ടാല്ലോ. പിന്നെ നിഷാദ്, ഹോസ്റ്റല്‍ ഡേ നല്ലതായിരുന്നു. ശരിക്കും അടിച്ചു പൊളിച്ചു.
റഹ്മാന്‍ക്ക, എല്ലാത്തിനും കാരണക്കാരി ഞാന്‍ തന്നെയാണ്. ആളറിയാതെയാണ് ഇത്രയും നാളും സൗഹൃദം വിളമ്പിയത്.
അമ്പി ടാങ്ക്യൂ....അനു അടുത്ത പോസ്റ്റില്‍ പരിഗണിക്കാം...
എനിക്ക് ഒരു കാര്യം ഉറപ്പായി. ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ തെല്‍മ ഇനിയും പഠിച്ചിട്ടില്ല അല്ലെങ്കില്‍ അവര്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തവണയും ഹോസ്റ്റല്‍ ഡേ സെലിബ്രേഷന്‍ ഞങ്ങളുടെ ഗ്യാങ്ങിനെ ഏല്‍പ്പിച്ചിരിക്കുന്നു. ഉള്ളി സാമ്പാര്‍, ഉള്ളിത്തീയല്‍, ഉള്ളിത്തോരന്‍, ഉള്ളിരസം എന്നു തുടങ്ങി ഉള്ളികൊണ്ടൊരു സദ്യ പോലെയായിരിക്കും ഇത്തവണയും കള്‍ച്ചറല്‍ ഇവന്റുകള്‍. ഞങ്ങളുടെ ഗ്യാങ്ങിന്റെ തിരുവാതിര, ഞങ്ങടെ തന്നെ ഗ്രൂപ്പ് ഡാന്‍സ്, സിംഗിള്‍ഡാന്‍സ്, പിന്നെ കപ്പ്ള്‍ ഡാന്‍സ്, വീണ്ടും ഞങ്ങളുടെ സ്‌കിറ്റ്, ഗാനമേള. ഹോസ്റ്റല്‍ ഇന്‍മേറ്റ്‌സിന് ഇത്തവണയും അങ്ങിനെതന്നെ വേണം. കണ്ട് മരിക്കട്ടെ എല്ലാവരും.
sarichechiiiiii....ethu nammude hosteline udhesichano...?
sarichechiiiiii....ethu nammude hosteline udhesichano...?
Post a Comment