Thursday, August 20, 2009
മൈ നെയിം ഈസ് ഖാന്‍, കിങ് ഖാന്‍....
ഷാരൂഖ്‌ഖാന്‍ അങ്ങനെയാണ്. കിങ് സൈസ്. അതുകൊണ്ട് തന്നെ കക്ഷിക്ക് ഈ ഞഞാപിഞ്ഞാ ചെക്കിങ് ഒന്നും പിടിക്കില്ല. ആള് പ്രശ്‌നമുണ്ടാക്കും. വേണ്ടി വന്നാല്‍ സായിപ്പിന്റെ അപ്പൂപ്പനെ വരെ നിക്കറില്‍ നിര്‍ത്തിക്കും. ഷാരൂഖ് ഇന്റര്‍നാഷനല്‍ വ്യക്തിത്വമെന്നു പറഞ്ഞ് അമേരിക്ക തടിപ്പിയത് ഏതായാലും അവര്‍ക്ക് നന്നായി. അല്ലേല്‍ കാണാമായിരുന്നു.അല്ലെങ്കിലും ഈ അമേരിക്കക്കാര്‍ക്ക് ഇത്തിരി കൂടുതലാ. അതല്ലേല്‍ ആരേയും നോവിക്കാത്ത നമ്മുടെ മുന്‍ അയ്യോ പാവം രാഷ്ട്രപതിയെ പോലും അവര്‍ വെറുതെ വിടാഞ്ഞത്. കലാം സാഹിബ് വായയില്‍ വിരലിട്ടാലും കടിക്കാത്ത വ്യക്തിത്വമായത് അമേരിക്കയ്‌ക്ക് വീണ്ടും തുണയായി എന്നു തന്നെ പറയാം. 9/11 ന് ശേഷം നാടിനെ കാടന്‍ പിടിക്കുമോ? കുറുക്കന്‍ കൊണ്ടുപോവുമോ? എന്നു പേടിച്ചിരിക്കുന്ന അമേരിക്കന്‍ അതികൃതര്‍ ഷാരൂഖിനോട്‌്‌് ചെയ്‌തതിലും തെറ്റുപറയാന്‍ ഒക്കുമോ? നിങ്ങള്‍ തന്നെ പറ. സ്വന്തം രാജ്യത്തിന്റെ സുരക്ഷ എതൊരു മീഞ്ചന്തക്കാരന്റെയും കടമയല്ലേ? അപ്പോള്‍ അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ചെയ്‌തതിലും എന്താണ് കുറ്റം?എന്നാലും ചില പ്രത്യേക മതവിഭാഗങ്ങളിലെ പേരുകള്‍ തപ്പിപ്പിടിച്ച് അന്വേഷണമെന്ന്‌് പറഞ്ഞ് രണ്ടും മൂന്നും മണിക്കൂര്‍ തടഞ്ഞു വയ്‌ക്കുന്നത് തികച്ചും ഖേദകരമാണ്. പ്രത്യേകിച്ചും കിങ് ഖാനെപോലുള്ളവരെ. മിനിറ്റിനുകള്‍ക്ക്‌് കണക്കുപറഞ്ഞ് കോടികള്‍ സമ്പാദിക്കുന്നവരുടെ രണ്ടു മണിക്കൂര്‍ എന്നു പറഞ്ഞാല്‍ എന്നതാ? അരീക്കാട് ജങഷനില്‍ കുട്ടപ്പായിയെയും കാത്തു നില്‍ക്കുന്നത് പോലെയാണോ അത്? അല്ല. പിന്നെ, പൗലോസേട്ടനും, ദാസപ്പേട്ടനും എന്താ ബോംബുണ്ടാക്കാനും തീവ്രവാദം നടത്താനും അറിയില്ലേ? താടിയും തലേക്കെട്ടും കണ്ടാല്‍ മതി എല്ലാവരുടെയും ഹാലിളകാന്‍. അതിലും ഇമ്മിണി നല്ല മനുഷ്യരുണ്ടെന്നെ.അതൊക്കെ പോട്ടെ, ഇതുപോലെ നിരവധിയാളുകളെ ദിനേന ഇത്രയൊക്കെ പരിശോധന നടത്തിയാണ് അമരിക്കയ്‌ക്കകത്തേയ്‌ക്കു വിടുന്നത്. അതില്‍ പലരും അത്ര പ്രശസ്‌തരൊന്നുമല്ല. അപ്പോ പിന്നെ ഷാരൂഖ് ഖാനെ മാത്രം തിരഞ്ഞ് പിടിച്ച് ചോദ്യംചെയ്‌തതൊന്നുമല്ല. നമ്മുടെ നാട്ടില്‍ അത്തരം നാട്ടുനടപ്പൊന്നു ഇല്ലാ എന്നു മാത്രം. ഇവിടെ ആരും വന്നാലും പോയാലും അന്തപ്പനെന്ത് ചിന്താ എന്നല്ലേ. അവര്‍ ചെയ്യുന്നത് പോലെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പാടുണ്ടോ, അപ്പോള്‍ നമ്മുടെ അതിഥി ദേവോ ഭവഃ !.എന്റെ പടച്ചോനെ.....ദേ പിന്നേ, ഇപ്പോ ചിരിക്കുന്ന ആമിറും സല്‍മാനും ചിരി നിര്‍ത്തുന്നതാ നല്ലത്. ബാദ്‌ഷാ ഖാന്‍ ഇപ്പോള്‍ മനസ്സില്‍ വിചാരിക്കുന്നുണ്ടാവും, ബച്ചു തേരാ നമ്പര്‍ ഭി ആയേഗാ. (പിള്ളേരേ, നിങ്ങടെ മാവും മാവും).
Subscribe to:
Post Comments (Atom)
4 comments:
No doubt that Sharuhk is my all time hero...i jus love the way way he gets angry..
ഹ..ഹ..ഹ
കലക്കി:)
എന്നാലും ഷാരൂഖ് ഒരു പുലി അല്ലാരുന്നോ?
its superb sari, kalakki! ninte bhashayile humer enikku ksha pidichutto!!
its superb sari, kalakki! ninte bhashayile humer enikku ksha pidichutto!! the other comment is from meera's id.
Post a Comment