Friday, June 19, 2009

അമ്മ

കളിപ്പാട്ടങ്ങള്‍ കരുതി,
കുഞ്ഞുടുപ്പുകള്‍ തുന്നി,
വരാന്‍ കാത്തത്‌ വെറുതെ...

നിന്റെ പുഞ്ചിരിയില്‍ നിറഞ്ഞ്‌,
കുസൃതിയില്‍ കണ്ണുകള്‍ നനഞ്ഞ്‌,
വളരാന്‍ കാത്തത്‌ വെറുതെ...

വാടിത്തളര്‍ന്നപ്പോള്‍ വാരിയെടുത്തതും
നൊന്തുപിടഞ്ഞപ്പോള്‍ നെഞ്ചോടു ചേര്‍ത്തതും
വെറുതെ...
ഇനിയിങ്ങോട്ടില്ലെന്ന്‌ പറഞ്ഞ്‌ ഇറങ്ങിയതുമുതല്‍
കാത്തിരിക്കുന്നതും വെറുതെ....
അല്ലെങ്കിലും ഈ അമ്മമാര്‍ വെറും പാവങ്ങളാ!

16 comments:

അരുണ്‍ കായംകുളം said...

മക്കളെ കണ്ടും മാമ്പൂ കണ്ടും എന്ന് കേട്ടിട്ടില്ലേ?
ഇത് അത് തന്നെ..

വരവൂരാൻ said...

എല്ലാ അമ്മമാരും പാവങ്ങളാ!

കഞ്ഞിയിൽ നിന്നു വറ്റ്‌ ഊറ്റിയെടുത്ത്‌ മകനു കൊടുത്ത്‌ ബാക്കിവെന്ന് വെള്ളം മാത്രം കുടിച്ച്‌ ഒരമ്മ മകനെ പോറ്റിയിരുന്നു ഒടുവിൽ പ്രായപൂർത്തിയായപ്പോൾ ഒരു പ്രണയത്തിന്റെ കിട്ടാകടത്തിനു പ്രതികാരമായി ആ അമ്മയെ മറന്ന് അവൻ മുറ്റത്തെ മാവിൻ കൊബിൽ തൂങ്ങി.

അന്ന് ഒറ്റപ്പെട്ടു പോയ ഒരമ്മ ഇടം നെഞ്ചു പൊട്ടി കരഞ്ഞത്‌ ഞാൻ ഇന്നും മറന്നിട്ടില്ലാ...

സരിത നല്ല വരികൾ

കുമാരന്‍ | kumaran said...

ആഴമേറിയ വരികൾ.

അപരിചിത said...

:)


ishtaaaaayi !!!!

ramaniga said...

AMMA = NANMA
ഇത് വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ അമ്മയെ ഓര്‍ത്തു
ഇന്നലെ അമ്മയെ ഓര്‍ത്തു ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു എന്റെ -http://www.ramaniga.blogspot.com/ -പേജില്‍

സമാന്തരന്‍ said...

എന്റെ അമ്മ...

ഇന്നു കുറേ അമ്മ പോസ്റ്റുകൾ വായിച്ചു...
സരിതയെഴുതിയ സത്യങ്ങളടക്കം..

നന്ദി.

അനൂപ്‌ കോതനല്ലൂര്‍ said...

അല്ലെലും അമ്മമാർ വെറും പാവങ്ങളാണ്.
മക്കളാണ് ഭയങ്കരർ

jithusvideo said...

baiconiyil vannu film muzhuvan kande madgiyuloo....ticket edukkare iniyum varam.new releasinai kakkunnu....jithu

Red Street said...

പറഞ്ഞുകേട്ട ഒരു കഥയുണ്ട്‌: `മകനെ അതിരറ്റ സ്‌നേഹിച്ച മാതാവിന്റെ കരള്‍ വേണമെന്ന്‌ മരുമകള്‍ മകനോട്‌ പറഞ്ഞു. ഭാര്യയുടെ ആഗ്രഹം സാധിക്കുന്നതിനായി വീട്ടില്‍ പോയി മാതാവിനെ വകവരുത്തി കരളുമായി നടന്നു വരുമ്പോള്‍ ഒരു കല്ലില്‍ തട്ടി മകന്‍ വീഴാന്‍ പോയി. അപ്പോള്‍ അയാളുടെ കൈയിലിരുന്ന ആ കരള്‍ `എന്റെ മോനേ' എന്ന്‌ വിളിച്ച്‌ കരഞ്ഞു..... അതെ, അതാണ്‌ അമ്മ. നമ്മുടെ നന്മ

saritha said...

arun, varavooran,kumaran..thank you so much for turning up.ramaniga, aparachitha,samantharan, anoop,jithu and mahin....thank you sincere thanks to you too for your valuable comments

വാഴക്കോടന്‍ ‍// vazhakodan said...

അമ്മയും നന്മയും ഒന്നാണ്.....
അമ്മമാര്‍ എന്നും പാവങ്ങള്‍...
മഴ നനഞ്ഞു വീട്ടിലെത്തുമ്പോള്‍ മഴയെ ശപിക്കാറുള്ള,
കല്ല്‌ തട്ടി വീണു കാലു പൊട്ടി വരുമ്പോള്‍ കല്ലിനെ ശപിക്കാറുള്ള,
അച്ഛന്റെ ചൂരല്‍ തലപ്പില്‍ നിന്നും എന്നെ ഒളിപ്പിക്കാറുള്ള...
അമ്മമാര്‍ എല്ലായിടത്തും ഒരു പോലെയാണ്...കാരണം,
ദൈവത്തിനു എല്ലായിടത്തും എത്താന്‍ കഴിയാത്തത് കൊണ്ടാണത്രേ,
ദൈവം അമ്മമാരെ സൃഷ്ടിച്ചത്....
ഇഷ്ടമായി ഈ വരികള്‍.............

saritha said...

yes, its true vazhakkodan,she is the resemblance of God.the greatest gift god can ever give.thanks for you comment.nice meeting you too.

take care

lakshmy said...

“അമ്മയല്ലാതൊരു ദൈവമുണ്ടോ..”

പാവപ്പെട്ടവന്‍ said...

നിന്റെ പുഞ്ചിരിയില്‍ നിറഞ്ഞ്‌,
കുസൃതിയില്‍ കണ്ണുകള്‍ നനഞ്ഞ്‌,
വളരാന്‍ കാത്തത്‌ വെറുതെ...
മനോഹരം

Sureshkumar Punjhayil said...

Ella ammamarkkum...!!!

Typed with the Middle Finger said...

my good god!!! how many fucking comments u have!! so u have become this popular, or flirting with more people just to get hits n comments!!
but good show babe