Monday, June 1, 2009

നീയും ഞാനും നിറുത്താതെ കരഞ്ഞ ജൂണ്‍


നിറുത്താതെ പെയ്യുന്ന മഴ. അതിനേക്കാള്‍ ശക്തമായ മഴ നമ്മുടെ കണ്ണുകളില്‍. സ്‌തബ്ധമായ നമ്മുടെ ലോകം, അവിടെ നീയല്ലാതെ മറ്റാരുമില്ലെന്ന തോന്നലിലും പരസ്‌പരം നോക്കാതെ ഇരുന്ന നാം.നിന്റെ നനഞ്ഞ പച്ചകളര്‍ പാവാടയിലും, വെള്ളഷര്‍ട്ടിലും പറ്റിയ ബിസ്‌ക്കറ്റിന്റെ ശകലങ്ങള്‍, കൈയിലെ കാഡബറീസ്‌ എക്‌ളയറിന്റെ കടലാസ്‌,അഴിഞ്ഞ്‌ തുടങ്ങിയ പച്ച റിബണ്‍, നക്ഷത്രങ്ങളുടെ തിളക്കത്തോടെ പിടിയുള്ള ആ നീളന്‍ കുട ഒന്നും ഞാന്‍ കണ്ടതേയില്ല. രാവിലെ അച്ഛന്‍ കൊണ്ടു വന്നതാക്കിയതാണ്‌. ഇന്ന്‌ ഞാന്‍ സ്‌കൂളില്‍ ആദ്യമായി എത്തിയ ദിവസമാണ്‌. ഇനി അച്ഛന്‍ വരുമോ? ചിന്ത അതുമാത്രമായിരുന്നുവല്ലോ?പിന്നീട്‌ കുറെ നാളുകള്‍ക്ക്‌ ശേഷം എനിക്ക്‌ മനസിലായി അവളുടെ പേര്‌ മിനിയെന്നാണ്‌. വര്‍ഷം എത്ര കഴിഞ്ഞു. അങ്ങിനെ എത്രയെത്ര മിനിമാരെ നാം ഒപ്പമിരുത്തി, ചൊല്ലിപഠിച്ചു, കേട്ടെഴുതി,അടിവാങ്ങി, സമ്മാനം നേടി.എല്ലാം ഒരു കാലം. ആ നല്ല കാലത്തിന്റെ ഓര്‍മ ദിവസമാണിന്ന്‌, ജൂണ്‍ ഒന്ന്‌. ഞാനും നിങ്ങളും നിറുത്താതെ കരഞ്ഞ ജൂണ്‍ ഒന്ന്‌.എല്ലാ ഓര്‍മകളും എത്ര ആനന്ദദായകമാണെങ്കിലും പിന്നീട്‌ ഓര്‍ത്തെടുമ്പോള്‍ പുഞ്ചിരിയിലും ഒരു വേദന പടരും. സ്‌കൂള്‍- കലാലയ ഓര്‍മകള്‍ വീണ്ടടുക്കുമ്പോള്‍ തീര്‍ച്ചയായും നമുക്ക്‌ സങ്കടം വരാതിരിക്കില്ല
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ജൂണ്‍ ഒന്ന്‌ ആശംസകള്‍.
ഫോട്ടോ: ഗൂഗ്‌ള്‍ സെര്‍ച്ച്‌

9 comments:

നാട്ടുകാരന്‍ said...

അങ്ങനെ ഒരു കുട്ടിക്കാലം !

വരവൂരാൻ said...

ഞാനും നിറുത്താതെ കരഞ്ഞ ജൂണ്‍....
നന്നായിരിക്കുന്നു
ആശംസകൾ

ramanika said...

nannayirikkunnu post!

anupama said...

DEAR SARITHA,
think of happy moments alon with that tears!
i enjoy sitting in the sit out to watch kids going to school,holding their parents' hands,so excited!
one secondary school is infront of my house in trichur and i was listening to the morning assembly and the speech by the principal.
i had a nice time!
cherishing my school memories!i was sharing all that with my amma.
keep writing......
happy blogging........
sasneham,
anu

Jayasree Lakshmy Kumar said...

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം :)

Love Jihad said...

ഞാന്‍ സ്‌കൂളില്‍ ചേര്‍ന്ന അന്ന്‌ മഴയുണ്ടായിരുന്നില്ല. നിന്നെ പരിചയപ്പെട്ടതിനുശേഷം മഴയൊഴിഞ്ഞിട്ട്‌ നേരമുണ്ടായിട്ടില്ല.

കണ്ണനുണ്ണി said...

ശരിയാണ് ട്ടോ ഇടവ പാതിക്കു ഒരുപാട് കണ്ണീര്‍ കഥകള്‍ പറയുവാനുണ്ട്

ഹന്‍ല്ലലത്ത് Hanllalath said...

..ഓര്‍മ്മകളുടെ സ്കൂള്‍ കാലം...

The Eye said...

June 1st is far away..
but I see this post now..!

Very nice.. Really a nostalgic post..!