Sunday, May 31, 2009

നഷ്ടപ്പെട്ട നീലാംബരി


''സ്‌നേഹിക്കുക മരിക്കുന്നത്‌ വരെ സ്‌നേഹിക്കുക,അതിനേക്കാള്‍ ശക്തി ഒരു പ്രാര്‍ത്ഥനയ്‌ക്കും വരില്ല. ദൈവം ഒരു പാവാ''

മലയാളത്തിന്റെ നീലാബരി ഇനി പൂക്കില്ല.ഓര്‍ക്കുന്നത്‌ തന്നെ ഒരു വ്യസനമാണ്‌. പ്രീ-ഡിഗ്രിക്കാലം,കോളജ്‌ ലൈബ്രറി ഷെല്‍ഫിന്റെ ഏതോ കോണില്‍ നിന്ന്‌ കിട്ടിയ പുസ്‌തകത്തില്‍ മാധവിക്കുട്ടിയായിരുന്നു.സ്‌നേഹത്തെക്കുറിച്ച്‌ പറഞ്ഞ്‌,എഴുതി, സ്‌നേഹത്തെക്കുറിച്ച്‌ ആകുലപ്പെട്ട്‌, സ്‌നേഹം മാത്രം ആഗ്രഹിച്ച കമലാദാസ്‌. ആ നീര്‍മാതളക്കാലം ഇനിയില്ലെന്നറിയുമ്പോള്‍ മനസ്സിന്റെ അറ്റത്ത്‌ ഒരു നീറല്‍, വെറുതെ..
ഫോട്ടോ: മാതൃഭൂമി

4 comments:

ഹരിശ്രീ said...

''സ്‌നേഹിക്കുക മരിക്കുന്നത്‌ വരെ സ്‌നേഹിക്കുക,അതിനേക്കാള്‍ ശക്തി ഒരു പ്രാര്‍ത്ഥനയ്‌ക്കും വരില്ല. ദൈവം ഒരു പാവാ''


മലയാളത്തിന്റെ നീലാബരി ഇനി പൂക്കില്ല.

പ്രണാമം...

:(

കാസിം തങ്ങള്‍ said...

പ്രിയകഥാകാരിക്ക് കണ്ണീര്‍പൂക്കള്‍

ഹന്‍ല്ലലത്ത് Hanllalath said...

....എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുണ്ട്..
ആമി എന്ന പേര് സ്വയം സ്വീകരിച്ചു..
മലയാളത്തിന്റെ ആമിയോടുള്ള പ്രണയം മൂലം..!
തെറിക്കത്തുകളും ഭീഷണികളും നല്‍കിയ കേരളത്തില്‍ ഒരുപാട് ആമിമാര്‍ ഇപ്പോഴും നെഞ്ചേറ്റുന്നു...
പ്രിയപ്പെട്ട എഴുത്തുകാരിയെ.....

anupama said...

dear saritha,
lovely photo of my beloved writer!i'm just getting over the shock!
i have written two posts on Aami.
with deep feelings and prayers,
for the departed soul to rest in peace,
sasneham,
anu