Tuesday, May 26, 2009

സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വന്നു
ഒരു സ്വപ്‌നലോകത്തിലെന്നപോലെ ഞാന്‍ ആനന്ദചിത്തയായി നിന്നു.ഒരോ തവണയും സ്വയം പിച്ചിയും മാന്തിയും സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എനിക്കും ചുറ്റുമുള്ളവരും ഞാനും. ഒരോന്നു കഴിയുമ്പോഴും ഞാന്‍ കൂട്ടുകാരോടു പറഞ്ഞു എന്നെ ഒരു ആബുലന്‍സില്‍ റൂമില്‍ കൊണ്ടാക്കണേ? സത്യം, സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു.ഇതിനൊക്കെ നാലുമണിക്കൂര്‍ മുമ്പ്‌ വരെ എന്റെയും കൂട്ടുകാരുടെയും അവസ്ഥ ഒരു കട്ടന്‍കുടിക്കാന്‍ പോലും കാശില്ലാതെ മേപ്പോട്ടു നോക്കിയിരിക്കുകയായിരുന്നു. വാ കീറിയ ദൈവം വകുപ്പും തരും എന്നു പറഞ്ഞതുപോലെ ഞങ്ങള്‍ക്ക്‌ 200രൂപ കിട്ടി (കിട്ടിയതൊന്നുമല്ല കടം വാങ്ങി).അങ്ങിനെ കടം വാങ്ങിയ കാശുകൊണ്ട്‌ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത കാണാന്‍ ബല്‍ക്കണി ഒഴിവാക്കി നീണ്ടക്യൂവില്‍ നില്‍ക്കുമ്പോഴാണ്‌ ഞങ്ങളുടെ ബ്യൂറോചീഫിന്റെ വിളി.....എന്തിനാ കുട്ട്യോളെ നിങ്ങള്‌ ആ സിനിമ കാണാന്‍ നിക്കണ്‌ത്‌. വന്ന്‌ റഹ്‌മാന്റെ ജയ്‌ഹോ കാണ്‌.ദാ ടിക്കറ്റ്‌. ഗാലറിയൊന്നുമല്ല 1000ത്തിന്റെ നാല്‌ പെടയ്‌ക്കണ ടിക്കറ്റ്‌. എന്റെ റബ്ബിലാലമീനായ തമ്പുരാനെ ഞമ്മിളിത്‌ എന്താണ്‌ കേള്‍ക്കണത്‌. പക്ഷെ അപ്പോഴേക്കും ഞങ്ങള്‍ ഭാഗ്യദേവതയുടെ ടിക്കറ്റ്‌ എടുത്തു കഴിഞ്ഞിരുന്നു.എന്നാലും ബ്യൂറോ ചീഫിന്‌ വിടാന്‍ ഭാവമില്ലായിരുന്നു.ഒ! എത്ര നല്ല മനുഷ്യന്‍, അന്ന്‌ ആ സമയം വരെ ജയ്‌ഹോ കാണുമെന്ന്‌ മനസ്സില്‍ പോലും വിചാരിക്കാതിരുന്ന ഞങ്ങളുടെ മുന്നിലേക്കിതാ ഭാഗ്യദേവത ഇറങ്ങി വന്ന മാതിരി. ഓട്ടോ എടുത്തു പോയി ഞാന്‍ ടിക്കറ്റ്‌ വാങ്ങിവന്നു. എന്നിട്ട്‌ കണ്ണൂരില്‍ നിന്നു വരാനുള്ള രണ്ട്‌ കൂട്ടക്കാര്‍ക്കായി കാത്ത്‌ ഞാന്‍ ഭാഗ്യദേവതയിലേക്ക്‌ കണ്ണുനട്ടിരുന്നു.സിനിമ കണ്ടിട്ടും ഒന്നും കാണാത്തപോലയായിരുന്നു ഞാന്‍. ഞായര്‍ ഓഫ്‌ ആയതിനാല്‍ എനിക്കു മാത്രമേ ആ ഭാഗ്യം ലഭിച്ചുള്ളു. എങ്കിലും സന്തോഷം മുഴുവന്‍ ഉള്ളിലൊതുക്കി ഞാന്‍ ഏഴുമണിക്കായി കാത്തു. ജീവിതത്തില്‍ ഇനിയും അവശേഷിക്കുന്ന ആഗ്രഹമെന്തന്ന്‌ ചോദിച്ചാല്‍ ഞാന്‍ പറയുമായിരുന്നു കശ്‌മീരില്‍ പോവണം,പിന്നെ എ ആര്‍ റഹ്മാനെ ഇന്റര്‍വ്യൂ ചെയ്യണം. അങ്ങിനെയിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ലൈവ്‌ കണ്‍സേര്‍ട്ട്‌. എന്റെ റബ്ബേ ഞാനും ചരിത്രത്തിന്റെ ഭാഗമാവാന്‍ പോവുന്നു.കാത്തുകാത്ത്‌ എന്റെ സുഹൃത്ത്‌ വന്നു. കൂടെ അവന്റെ സുഹൃത്തും.പിന്നെയും ഞാന്‍ കാത്തു. പരിപാടി തുടങ്ങിയപ്പോള്‍ 8 മണി. അതാ സയനോര, പിന്നെ മൂന്നു മിനിറ്റിനകം അതാ നമ്മുടെ റഹ്‌മാന്‍. എനിക്ക്‌ സന്തോഷം കൊണ്ട്‌ ശരിക്കും കരച്ചില്‍ വന്നു.കേരളം എനിക്ക്‌ പ്രിയപ്പെട്ട നാടാണ്‌. ഇവിടെ ആയിരിക്കുന്നതില്‍ ഞാന്‍ ആന്ദിക്കുന്നു.നിങ്ങള്‍ ഇവിടെ വന്നതിന്‌ വളരെ നന്ദി എന്ന്‌ റഹ്മാന്‍ പറഞ്ഞപ്പോള്‍ ഒരു സ്വപ്‌നലോകത്തിലെന്നപോലെ ഞാന്‍ ആനന്ദചിത്തയായി നിന്നു. ചിത്ര, ഹരിഹരന്‍, സാദന സര്‍ഗം, ബെന്നി ദയാല്‍, ജാവേദ്‌ അലി, സയനോര, എന്നിവര്‍ പാടി അരങ്ങു തകര്‍ത്തു. റഹ്‌മാന്‍ പാടിയ ഒരോ തവണയും സ്വയം പിച്ചിയും മാന്തിയും സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എനിക്കു ചുറ്റുമുള്ളവരും ഞാനും. ഒരോ പാട്ടു കഴിയുമ്പോഴും ഞാന്‍ കൂട്ടുകാരോടു പറഞ്ഞു എന്നെ ഒരു ആബുലന്‍സില്‍ റൂമില്‍ കൊണ്ടാക്കണേ? സത്യം, സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു.

17 comments:

saritha said...

its my experiance at 'jayho'

അരുണ്‍ കായംകുളം said...

ഭാഗ്യവതി!!

പാവപ്പെട്ടവന്‍ said...

എന്നാണു ? എവിടെയാണ്?
എങ്കിലും എന്‍റെ ഭാഗ്യമേ നീ വരുന്ന ഓരോ വഴി ...

anupama said...

dear saritha,
lovely post...........so lucky to listen to the live concert!
A.R.REHMAN is awonderful personality not just for his songs,but for his life atyle!i do admire him!
cherish the memories......
JAI HO!
from trichur,
sasneham,
anu

വരവൂരാൻ said...

നിറഞ്ഞ ആശംസകൾ,

വികടശിരോമണി said...

സന്തോഷം കൊണ്ടു കരഞ്ഞോളൂ,നല്ല കാര്യാണ്.
സങ്കടം കൊണ്ടു കരയേണ്ട സാഹചര്യം ഇല്ലാതിരിക്കട്ടെ.
ആശംസകൾ.

hAnLLaLaTh said...

സന്തോഷത്തില്‍ പങ്കു ചേരുന്നു....

saritha said...

Thank you all.acually i wrote this post on may 4th 2009.but couldnt post it due to some reasons unkonwn.On 3rd may 2009 we have had Jaiho show in calicut by A R Rehman and his team,the First ever live concert after the accedemy awards.
itz my all time wish to interview rehman.anyway i got the chance to listen to him atleast.yes dear i belong to those enviable lucky lots. well, i kept that ticket's counterfoil stapled in my daiary .

കുഞ്ഞായി said...

ജയ്‌‌ഹോ !!!!

JamesBright said...

ഈ കരച്ചിലിലില്‍ ഞാനും ചുമ്മാതങ്ങു പങ്കു ചേര്‍ന്നേക്കാം.

ramaniga said...

a dream has come true!

very happy that you could see the show!

കുമാരന്‍ | kumaran said...

ഇക്കണക്കിൻ ഒരിക്കൽ നിങ്ങൾ അദ്ദേഹത്തെ ഇന്റർവ്യു ചെയ്താലെന്തായിരിക്കും സ്ഥിതി!!

കുമാരന്‍ | kumaran said...

one doubt,
r u working at mbi???

Areekkodan | അരീക്കോടന്‍ said...

സന്തോഷത്തില്‍ പങ്കു ചേരുന്നു....

കണ്ണനുണ്ണി said...

നല്ല ഭാഗ്യം ആയിലോ ല്ലേ...... എനിക്കും കാണണം ന്നു ഉണ്ട് റഹ്മാന്റെ ഒരു live concert. എന്നെങ്കിലും കാണും..

ബിനോയ് said...

കൂട്ടക്കരച്ചിലില്‍ എന്നേം‌കൂടെ ചേര്‍ക്ക്വോ ?

ആശംസകള്‍ :)

rahoof poozhikkunnu said...

കിടയറ്റ രചന എന്നു അർത്തഷങ്കക്കിടയില്ലാതെ പറയാം
അനുഭവങ്ങളുടെ കയ്പ്പും മധുരവും ഷരിക്കും അരിയുന്നു .
നന്മ വരട്ടെ