Tuesday, May 19, 2009

എവിടെയോ ഒരു നന്മ നമുക്കായി കാത്തിരിക്കുന്നുണ്ടാവും

എന്റെ സുഹൃത്ത്‌ സുജിത്തിന്‌ സംഭവിച്ചതാണ്‌. സുജിത്ത്‌ ഇന്ന്‌ ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു സോഫ്‌റ്റ്‌ വെയര്‍ കമ്പനിയില്‍ ടെക്‌ റൈറ്ററാണ്‌. നല്ല കനത്ത ശബളം വാങ്ങുന്ന യപ്പി കോര്‍പറേറ്റ്‌ ഫെല്ലോ. ബാംഗ്ലൂരില്‍ സുജിത്ത്‌ ആദ്യമായ്‌ എത്തിയ കാലം. ഒരു വെബ്‌ പോര്‍ട്ടലില്‍ ജോലി കഴിഞ്ഞ്‌ ഇറങ്ങിയ അവന്‌ ബസ്സ്‌ മാറിപ്പോയി.തിരികെ മുറിയിലെത്താന്‍ ഒരു നിവൃത്തിയുമില്ല.ആകെ പരിചയമുള്ളയാള്‍ പഠിക്കുന്ന കാലത്ത്‌ ഉറ്റസുഹൃത്തായിരുന്നു. പഠിക്കുന്ന കാലം എന്നു നീട്ടി പറയാനൊന്നുമില്ല, ഒരു മൂന്നുമാസം മുമ്പ്‌ വരെ. ക്ലാസ്സിലെ ദാസനും വിജയനുമായിരുന്നു അവര്‍.സംഭവസ്ഥലത്തു നിന്ന്‌ സുജിത്ത്‌ അച്ചായനെ വിളിച്ചു, നീ ഒരു ഓട്ടോ വിളിച്ച്‌ പോരെ എന്നായിരുന്നു മറുപടി. കൈയില്‍ അഞ്ചിന്റെ കാശില്ലാതെ എവിടുന്ന്‌ ഓട്ടേ വിളിക്കാന്‍, അതും സ്ഥലവും ഭാഷയും പരിചയമില്ലാത്തയിടത്ത്‌. അച്ചായനെ പിന്നെയും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ്‌ ഓഫ്‌ ആയിരുന്നു. കരച്ചില്‍ തൊണ്ടയില്‍ കുടുങ്ങി പ്രയാസ്സപ്പെട്ട്‌ പുറത്ത്‌ വന്നത്‌ ഭാഗ്യംകൊണ്ടായിരിക്കണം അടുത്തു നിന്ന്‌ സര്‍ദാര്‍ജി കണ്ടു. കാര്യങ്ങള്‍ കേട്ട അയാള്‍ കുറച്ച്‌ രൂപ എടുത്തു നല്‍കി. കൂടാതെ സുജിത്തിന്റെ താമസസ്ഥലത്ത്‌ പോവാനുള്ള ബസ്സില്‍ കയറ്റിവിടുകയും ചെയ്‌തു. തന്റെ ഓഫിസ്‌ വിലാസം നല്‍കി യാത്രപറയുമ്പോള്‍ സുജിത്ത്‌ അനുഭവിച്ച്‌ ആശ്വാസം ഇന്ന്‌ എനിക്ക്‌ മനസ്സിലാവും. നമ്മുടെ ആരുമല്ലാത്ത കുറേപ്പേര്‍, ഒരു പുഞ്ചിരിയായി, ആശ്വാസമായി.ചില നേരങ്ങളില്‍ നമ്മളും ഇത്തരം സാഹചര്യങ്ങളില്‍ വന്നുപെടാറില്ലേ.നാലു ദിവസം മുമ്പ്‌ ഡെന്റിസ്റ്റിനെ കാണാന്‍ പോയ എന്റെ ബാഗില്‍ നിന്ന്‌ പേഴ്‌സ്‌ കാണാതായി. എന്റെ അശ്രദ്ധ. അടുത്ത ബസ്സില്‍ കയറിയപ്പോഴാണ്‌ പേഴ്‌സ്‌ നഷടപ്പെട്ട വിവരം അറിയുന്നത്‌. കിട്ടാനുള്ള എല്ലാ വഴികളും നോക്കി കിട്ടിയില്ല.എ.ടി.എം ബ്ലോക്ക്‌ ചെയ്‌തു.ഞാന്‍ യാത്രചെയ്‌ത ബസ്സിലെ ജീവനക്കാന്‍ എന്നോട്‌ മാന്യമായി പെരുമാറി.എന്റെ സ്റ്റോപ്പില്‍ ഇറക്കി. ഡോ.ശ്രീഹരിയുടെ കൈയില്‍ നിന്ന്‌ 100 രൂപ കടം വാങ്ങി ഞാന്‍ തിരികെ പോന്നു. എനിക്ക്‌ നേരിട്ടു പരിചയമില്ലാത്ത ബസ്‌ ജീവനക്കാര്‍, അനുജത്തിയുടെ സീനിയര്‍ മാത്രമായ ഓര്‍ത്തോ ഡോണ്‍ഡിസ്‌റ്റ്‌,ദൈവം എത്രപേരെയാണ്‌ സഹായത്തിനയച്ചത്‌. അപ്പോള്‍ എനിക്കോര്‍മ വന്നത്‌ പൗലോ കോയ്‌ലോവിന്റെ ആല്‍ക്കമിസ്‌റ്റിലെ വാക്കുകളാണ്‌ നാം എന്തെങ്കിലും മനസ്സില്‍ വിചാരിക്കുന്നുവെങ്കില്‍ മൊത്തം ലോകം അതിനു വേണ്ടി ഗൂഢാലോചന നടത്തും എന്നതാണ്‌.എന്നാലും പട്ടിണിയുടെ നാലു ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്‌. കാശു ചെയ്യേണ്ടത്‌ കാശ്‌ തന്നെ ചെയ്യണം.ഈ കഥയൊക്കെ ഞാന്‍ സഹപ്രവര്‍ത്തകരായ റൂമേറ്റ്‌സിനോട്‌ വിസ്‌തരിച്ച്‌ പറഞ്ഞിട്ടും എല്ലാം ഒരു അതെയോ എന്ന ആശ്ചര്യത്തില്‍ ഒതുങ്ങി. എ.ടി.എം ബ്ലോക്കായതിനാല്‍ ഉള്ള കാശ്‌ പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥ, സീറേ ബാലന്‍സ്‌ അകൗണ്ടായതിനാല്‍ പാസ്‌ബുക്കുമില്ല പണം പിന്‍വലിക്കാന്‍.കൂടെ, ഒരുമുറിയില്‍ കിടന്നുറങ്ങുന്ന ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ എന്തുചെയ്യും എന്ന്‌ ഔദാര്യത്തിനു വേണ്ടിയെങ്കിലും ഒരു ആലോചന, ഒരു ചോദ്യം. ഇക്കാലത്ത്‌ അത്‌ പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ അരുത്‌. എങ്ങാനും മനസ്സിലെ പ്രയാസം ആരോടെങ്കിലും പറഞ്ഞുപോയാല്‍ അത്‌ എന്റെ കുശുമ്പ്‌. ഏതായാലും മീനില്ലാതെ ഒരു വറ്റുപോലും ഇറക്കാത്ത ഞാന്‍ 13 രൂപയുടെ സാദാ മീല്‍സ്‌ കഴിക്കാന്‍ പഠിച്ചു. ഏതെങ്കിലും സുഹൃത്ത്‌, വേണ്ട ഏതെങ്കിലും അപരിചിതര്‍ അവര്‍ക്ക്‌ ചെയ്‌തു കൊടുക്കാന്‍ കഴിയുന്ന നന്മ ചെയ്‌തുകൊടുക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്‌. ഒരോ ദിവസവും അറിഞ്ഞും അറിയാതെയും എനിക്ക്‌്‌ കിട്ടികൊണ്ടിരിക്കുന്ന നന്മകളുടെ കടം എന്നാലും തീരില്ല.

15 comments:

smitha adharsh said...

ശരിയാ സരിതാ...നമ്മുക്ക് സഹായം ചെയ്യാന്‍ ദൈവം നൂറു പേരെ എവിടെയൊക്കെയോ ഒരുക്കി വച്ചിട്ടുണ്ടാകും..ആരാണ് നമ്മുക്ക് ഒരു കൈ താങ്ങുമായി സഹായത്തിനെത്തുക എന്ന് ഊഹിക്കാന്‍ പോലും ആവില്ല.എപ്പോഴൊക്കെയോ നമ്മള്‍ ചെയ്ത ഉപകാരങ്ങളുടെ പ്രത്യുപകാരമായിരിക്കാം അത്..
നല്ല പോസ്റ്റ്‌..ചിന്തിപ്പിച്ചു ട്ടോ..

Anil cheleri kumaran said...

നല്ല മനസ്സിൻ ദൈവം എല്ലാ അനുഗ്രഹവും ചൊരിയും..

(pl.remove word verification)

Lathika subhash said...

സരിതാ,
ഈ പോസ്റ്റ് ഏറെ പ്രതീക്ഷ നല്‍കുന്നു.
അഭിനന്ദനങ്ങള്‍.
ഞാനും നല്ല അനുഭവത്തിന്റെ പ്രേരണയാല്‍ സമാനമായ ഒരു പോസ്റ്റ് ഒരിയ്ക്കലിട്ടു.
സമയം പോലെ വായിക്കുക. http://marakkanavathavar.blogspot.com/2008/07/blog-post_30.html,എന്ന ബ്ലോഗിലെ ‘കുളിരുമ്പോള്‍ കിട്ടുന്ന പുതപ്പുകള്‍’

ramanika said...

ശരിയാ സരിതാ...നമ്മുക്ക് സഹായം ചെയ്യാന്‍ ദൈവം നൂറു പേരെ എവിടെയൊക്കെയോ ഒരുക്കി വച്ചിട്ടുണ്ടാകും
അതുപോലെ നമ്മളും ആരെയെങ്കിലുമൊക്കെ സഹായിക്കണം
സഹായിക്കാനുള്ള മനസ്സിന് നന്ദി!

anupama said...

dear saritha,
lovely!nice quote!
about the unknown help and love read my latest post.
happy writing.
http//anupama-sincerelyyours.blogspot.com
sasneham,
anu

അരുണ്‍ കരിമുട്ടം said...

അപരിചിതര്‍ക്ക് ആവശ്യമെങ്കില്‍ നന്മ ചെയ്ത് കൊടുക്കണം എന്ന് തന്നെയാണ്‌ എന്‍റെയും ആഗ്രഹം.
ഒരു കാര്യം, അത് പാര ആകരുത്

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

ഇന്ന് വരെ ഒരാള്‍ക്കും ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യാതിരുന്നിട്ടില്ല...
ചില സമയങ്ങളില്‍ മാത്രം...
അത് ഭയം കൊണ്ട് മാത്രാണ് ഇടപെടാതിരുന്നത് എന്നതൊഴിച്ചാല്‍...
സഹാജീവികളിലൊരാള്‍ ആക്സിഡന്റായി രക്തം വാര്‍ന്നു മരിക്കുന്നത് കണ്ടിട്ടും നിയമം നൂലാമാലയെന്നു കരുതി കാണാതെ പോകുന്നവര്‍ക്കിടയില്‍ എന്ത് വിശപ്പ്‌...എന്ത് സഹായം...?!
എനിക്കു പ്രതീക്ഷയില്ല...
എനിക്ക് കിട്ടിയ മറുപടി പലപ്പോഴും നീ ഈ കാലത്ത് ജീവിക്കേണ്ടാവനല്ല എന്നാണ്...
എന്റെ ഗോവയില്‍ നിന്നുള്ള ഒരു ക്ലാസ്മേറ്റ് പറയുന്നത് നമ്മുടെ ജീവിതം നമുക്ക് സന്തോഷിക്കാനുള്ളതാണ് അപ്പോള്‍ നമ്മളെന്തിനു മറ്റുള്ളവരെ നോക്കണം എന്ന്..!!
അവളെ മനസ്സിലാക്കിക്കൊടുക്കാന്‍ ആവതു ശ്രമിച്ചു...
എവിടെ നടക്കാന്‍..?!
ഈ ചിന്തയാണ് ഭൂരിപക്ഷത്തിനുമെന്നതാണ് സങ്കടകരം...

Unknown said...

നല്ലത്..ആശംസകള്‍

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഈ പറഞ്ഞത് സത്യമായും ശരിയാണ്. എന്റെ അനുഭവം ദാ,, ഇവിടെ. http://jossyvarkey.blogspot.com/2008/09/blog-post.html

ആശംസകള്‍!!!

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഈ പറഞ്ഞത് സത്യമായും ശരിയാണ്. എന്റെ അനുഭവം ദാ,, ഇവിടെ.
ആശംസകള്‍!!!

കല്യാണിക്കുട്ടി said...

sathyam saritha...nammal sahaayikkumennu karuthunna palarum sahaayikkilla...vere vllavarum aayirikkum chilappol sahaayikkunnathu.............

ഹരിശ്രീ said...

ആപത്ത് സമയത്ത് പലപ്പോഴും നമ്മള്‍ സഹായിച്ചവരായിരിയ്കില്ല നമ്മളെ സഹായിക്കാനെത്തുക തീര്‍ത്തും അപരിചിതരായവരാകും അവര്‍.


അരുണ്‍ പറഞ്ഞപോലെ പാരയാവാതെ ശ്രദ്ധിക്കണം എന്നുമാത്രം...

:)

നല്ല പോസ്റ്റ്...

ആശംസകള്‍...

Saritha said...

hi dear all,
smitha,kumaran,lathi,ramaniga,arun.....sree hari thank you so much for turning up.sorry tht i coudnt login as frequent as you people can.we are not supposed yo use internet at office.anyways thanks for being there to give me inspiration to write more...god belss you all.