Monday, October 8, 2012

മരണാന്തരം


ഇനി ഞാന്‍ നിന്നെ കാണുന്നത് 
എന്റെ മരണദിനത്തിലായിരിക്കും,
അന്ന് 
ശാന്തമായി ഉറങ്ങുന്ന എന്നെ
കണ്ണിമവെട്ടാതെ,
ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാതെ,
തൊണ്ട ഞരമ്പുകളില്‍ സങ്കടക്കടല്‍ നിറയ്ക്കാതെ
പാദത്തിനടിയിലെ മണ്ണില്‍ നിന്ന് 
ഒരുതരിപോലും നഷ്ടപ്പെടാതെ നീ വന്നു കാണണം.

ചുണ്ടില്‍ ചെറുപുഞ്ചിരിപോലും വരുത്താതെ
അന്നു ഞാന്‍ നിന്നെ കാണും.
അതുകാണാന്‍ നീയുണ്ടാവണം 

4 comments:

Anil cheleri kumaran said...

touching..:(

Cv Thankappan said...

........

സമാഗമം said...

saritha........!

തുമ്പി said...

കാല്‍പ്പാദത്തിനടിയില്‍ നിന്നൊരു തരി പോലും നഷ്ടപ്പെടുത്താതെ എന്നത് കൊണ്ട് കാണേണ്ട എന്നാണോ വിവക്ഷ?( ദുര്‍ഗ്രാഹ്യത കൊണ്ട് ഈ പിള്ളാരെന്നെ വലച്ചേ അടങ്ങൂ)