Monday, February 27, 2012

ആയിരം സൂര്യതാപത്തില്‍ ഉരുകി

''സരിതേച്ചി അടുത്തവര്‍ഷം എവിടെയായിരുന്നാലും നമുക്ക് ഒന്നിച്ച് ന്യൂ ഇയര്‍ ആഘോഷിക്കണം, നിങ്ങള്‍ എവിടെയാണെങ്കിലും എന്നെ വിളിക്കണംട്ടോ''. സരിതേച്ചി ഉറങ്ങല്ലെ ഇപ്പോ ന്യൂ ഇയര്‍ ആകും. ഉറക്കം തൂങ്ങി വീഴാറായ എന്നെയും സുവിയെയും തട്ടിയുണര്‍ത്തി അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു, പിന്നെ ഇഷ്ടപ്പെട്ട പാട്ടുകള്‍ ഇങ്ങനെ പാടിക്കൊണ്ടേയിരുന്നു. അപ്പോഴേക്കും ന്യൂ ഇയര്‍ ആയി. വന്ന ഫോണ്‍കോളുകള്‍ കിലുങ്ങിച്ചിരിച്ചുകൊണ്ട് അവള്‍ എടുക്കുന്നു, എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം ന്യൂ ഇയറിന് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇനിയും വരാനിരിക്കുന്ന ന്യൂ ഇയറിനും ഒന്നിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ ഇത്തവണ ന്യൂ ഇയറിന് അവള്‍ ഉണ്ടായില്ല. ആ പുതുവല്‍സരആഘോഷത്തിനുശേഷം 2011 ഫെബ്രുവരി 27നാണ് തൊണ്ടയാട് ബസ്സപകടത്തില്‍ സൂര്യ പോയത്. ഒരു സങ്കടം തൊണ്ടയില്‍ കുരുങ്ങുന്നത് എനിക്കറിയാനുണ്ട്. സൂര്യയെ അറിയുന്നവര്‍ക്ക് ഇന്ന് ഓര്‍മദിനമാണ്. അവളെ ഞങ്ങള്‍ക്ക് നഷ്ടമായതിന്റെ ഒന്നാം ഓര്‍മദിനം... എന്റെ വരാനിരിക്കുന്ന പുതുവര്‍ഷ പുലരികളെ സങ്കടം നിറഞ്ഞ വേദനകൊണ്ട് നിറക്കാന്‍ കൊച്ചു കൊച്ചു ഓര്‍മകള്‍ പങ്ക് വെച്ച സൂര്യക്ക്...

3 comments:

Unknown said...

ഓരോ മരണങ്ങളും അപ്രതീക്ഷിതമാണ്. അതിലൊരാള്‍ സൂര്യയും. വാര്‍ത്ത കേട്ടപ്പോഴുണ്ടായ ഷോക്ക് ഇന്നുമോര്‍മയിലുണ്ട്. ഓര്‍മദിനമറിയിച്ച് റിയാസിന്റെ മെസേജ് വന്നിരുന്നു. ജീവിതതിരക്കിനിടയില്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെ അകന്നകന്നു പോവുന്നു. മരിച്ചിട്ടും അപരഹൃദയങ്ങളില്‍ ജീവിക്കുന്ന സൂര്യമാര്‍ ഭാഗ്യവതികളാണ്. അധികമൊന്നും ഓര്‍മിക്കുവാന്‍ സൂര്യ തന്നിട്ടില്ല. പക്ഷേ ആ ചിരിയും മുഖവും പച്ചയോടെ എന്റെ ഉള്ളിലുണ്ട്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെ അവളുടെ വസതിയിലെത്തിയപ്പോള്‍ പൊട്ടിച്ചിതറുന്ന വീട്ടുകാരുടെയും കൂട്ടുകാരുടെയും കരച്ചില്‍ ചീളുകള്‍ കാതിലിന്നും തുളച്ചുകയറുകയും ചെയ്യുന്നു.

സങ്കൽ‌പ്പങ്ങൾ said...

മരണം ഒരു ഓർമ്മ തെറ്റാണ്...

reader said...

mmmmmmm