ചിരിക്കും,
വേണമെങ്കില്‍ കരയും.
സ്വര്‍ണത്തലമുടി കോതിയൊതുക്കി,
നീലക്കണ്ണുകള്‍ ചിമ്മിയടച്ച്,
ചുവന്നുരുണ്ട ചുണ്ടുകള്‍ വിടര്‍ത്തി,
കൈകള്‍ ഉയര്‍ത്തി നൃത്തം ചെയ്യും.
ഇതില്‍ കൂടുതല്‍
ഒരു പാവയ്‌ക്കെന്തു വിശേഷം!
ഒരു നുള്ളു സ്‌നേഹം
തിരികെ തരാനാവാത്ത ജന്‍മം.