Saturday, January 3, 2009

എനിക്ക്‌ നല്ല കുട്ടിയാവണം.എന്താ ചെയ്യാ? എനിക്ക്‌ വേഗം ദേഷ്യം വരുന്നു.ആരെയും കണ്ടുകൂടാ. അല്ല ആര്‍ക്കും എന്നെ കണ്ടുകൂട.ഞാന്‍ സത്യം പറയാണ്‌ട്ടേ എന്റെ സ്വഭാവം മാറ്റി എനിക്ക്‌ നല്ലനടപ്പ്‌ നടന്നാല്‍ കൊള്ളാമെന്നുണ്ട്‌.നിങ്ങളുടെയെല്ലാം ഉപദേശം പ്രതീക്ഷിക്കുന്നു

11 comments:

Kiranz..!! said...

ഒരു ഫ്രീ ഉപദേശം പിടിച്ചോ..! ദേഷ്യം വരുമ്പോ 999 മുതൽ 975 വരെ എണ്ണിക്കോ.ശര്യാവും..ഇല്ലേൽ അതിനു താഴോട്ട് പോന്നോട്ടെ.അതും ശര്യായില്ലേൽ അറിയക്കണേ.വഴിയുണ്ട്..!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സമ്മതിക്കൂല്ലാ... അങ്ങനെ ഞങ്ങളെല്ലരും ചീത്തകുട്ട്യോളായിട്ടു തുടരേം നീ നല്ല കുട്ട്യാവേം ! ഇതെവിടത്തെ ന്യായം... അങ്ങനെ നീ മാത്രം നന്നാവണ്ടാ... ആഹ്... ഇത് ഞങ്ങള്‍ സമ്മതിക്കൂലാ... ചീത്തകുട്ട്യോള്‍സ് കീ ജയ്...

ഹരീഷ് തൊടുപുഴ said...

ഒരു കാര്യം ചെയ്തോളൂ...
അവിവാഹിതയാണെങ്കില്‍ ഒരു വിവാഹം കഴിച്ചോളൂ..
കുട്ടികളൊക്കെ ഉണ്ടായിക്കഴിയുമ്പോള്‍ നല്ല ക്ഷമ കൈ വരും...
ഉറപ്പ്...
അനുഭവം ഗുരു!!!

sreeNu Lah said...

നല്ലകുട്ടിയാവാനോ? ഛെ ഛെ മോശം. ഒരിക്കലും പാടില്ല.

നരിക്കുന്നൻ said...

ഈ അസൂയയും കുശുംബും കളഞ്ഞ് വല്ലതും എഴുതാൻ നോക്ക് പെണ്ണേ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അതിനിടക്ക് താനെപ്പോഴാ ചീത്തകുട്ടിയായത്!

siva // ശിവ said...

അച്ചനോടും അമ്മയോടും അവശ്യം ഗുരുക്കന്മാരോടും ആണ് ഉപദേശം ആവശ്യപ്പെടേണ്ടത്.....അങ്ങനെ ചെയ്തു നോക്കൂ....

പകല്‍കിനാവന്‍ | daYdreaMer said...

പട്ടീടെ വാല് പന്തീരാണ്ട് കൊല്ലം കൊഴലിലിട്ടാലും............
:D

Sreekala Krishnakumar said...

Surely... we trust you, as always.. :D

smitha adharsh said...

സരിത..എപ്പോഴും സരിതയായി തന്നെ ഇരിക്കൂ..ദേഷ്യം മാറാന്‍..മരുന്ന് ഉണ്ടോന്നു അന്വേഷിക്കട്ടെ..ഞാനും നല്ല കുട്ടിയാവാന്‍ നടക്കാന്‍ തുടങ്ങിയിട്ട് നാള് കുറേയായി..എന്റെ 'ഭര്ത്താവ് അവര്‍കള്‍ 'നന്നായി എന്നല്ലാതെ..വേറെ ഒരു ഗുണവും ഉണ്ടായീല്യ..

shahir chennamangallur said...

വല്ല കേരളത്തിലും ജനിച്ച കുട്ടിയായിരുന്നെങ്കിൽ പാണൽ വടി എടുത്താൽ തന്നെ നല്ല കുട്ടിയവുമായിരുന്നു. ഇതിപ്പോ കാഷ്മീരിലൊക്കെ ആയതു കൊണ്ട്‌, A.K 47 തന്നെ വേണ്ടി വരുമല്ലോ...എന്റെ കയ്യിൽ ആണെങ്കിൽ അതില്ല. അപ്പോ എന്തു ചെയ്യും ?