Saturday, August 30, 2008

ചില ബ്ലോഗേറിയന്‍ ചിന്തകള്‍

സര്‍ഗാത്മകത തലയ്‌ക്കടിച്ചാണ്‌ ഇന്ന്‌ എഴുതാന്‍ ഇരുന്നത്‌. പേജില്‍ നിറയ്‌ക്കാനുള്ള വാര്‍ത്തകള്‍ വരാന്‍ ഇനിയും സമയമെടുക്കും.ഡെഡ്‌ലൈനു അരമണിക്കൂര്‍ മുമ്പായിരിക്കും അത്‌. കുട്ടി എഡിറ്റര്‍ അപ്പോഴാണ്‌ വാര്‍ത്തകള്‍ വാരിയെറിയുന്നത്‌.പിന്നെ പെടാപാടുതന്നെ.ഏതവനെയാണപ്പാ ഇന്ന്‌ കണികണ്ടതെന്നു പഴിച്ച്‌ വീണ്ടു പേജിലേക്ക്‌ തിരികെ പോവാന്‍ ഇനിയും സമയം കിടക്കുന്നു.
അസഹിഷ്‌ണുക്കളായ പുരുഷ സഹപ്രവര്‍ത്തകരുടെ ബ്ലോഗിലേക്ക്‌ എത്തി വലിഞ്ഞ്‌ നോക്കാനുള്ള സമയമാണിത്‌.അവരുടെ ലോകം വേറെയാണ്‌.ആരെയും നമുക്ക്‌ മനസിലാവില്ല. തങ്ങളിലെ ആത്മ നിഗൂഢതകള്‍ ഡയറിയിലായലും ബ്ലോഗിലായാലും ഒരിക്കലും ഒരിക്കലും ആരും തുറന്നെഴുതുന്നില്ല.എവിടെയും ഒരല്‍പ്പം സ്വകാര്യത നാം മാറ്റിവയ്‌ക്കുന്നു.നമ്മുടെ ഏകാന്തതകളില്‍ പിന്നീടവയെ നാം കണ്ടെത്തുന്നു.
പലപ്പോഴും ഒറ്റപ്പെടുന്നതും,നല്ലതാണ്‌. അപ്പോഴാണ്‌ നാം നമ്മോട്‌ ഏറ്റവും അടുത്തായിരിക്കുന്നത്‌, അപ്പോഴാണ്‌ നാം നമ്മെ തിരിച്ചറിയുന്നത്‌.

വാര്‍ത്തകള്‍ വാരിയെറിയുന്ന കുട്ടി എഡിറ്റര്‍ എത്തുന്നതോടെ ഈ ബ്ലോഗേറിയന്‍ ചിന്തകള്‍ പിന്നീടൊരവസരത്തിലേക്ക്‌ മാറ്റിവയ്‌ക്കേണ്ടി വരുന്നു.

2 comments:

മൂന്നാംകണ്ണ്‌ said...

hum..

Love Jihad said...

ഒരിടത്തൊരു ഭ്രാന്തിയുണ്ടായിരുന്നു. വിവരക്കേടുകൊണ്ടു സിംഹാസനം പണിത്‌ അതിലിരിക്കുന്ന അവളെക്കാണുമ്പോള്‍ കല്ലെടുത്തെറിയാത്തവര്‍ ആരുമില്ലായിരുന്നു ആ നാട്ടില്‍.......

ഉദ്വോകജനകമായ ഒരു ഭ്രാന്തിക്കഥയുമായി ഈ ലക്കം
"""""""""""""""""""" Red Street''''''''''''''''''''''''''''''''''