Thursday, August 28, 2008

ബാല്‍ക്കണി കണ്ടുണര്‍ന്നപ്പോള്‍....





പകലുറക്കം കഴിഞ്ഞ്‌ അന്നൊരു രാത്രിയില്‍ വാര്‍ത്തകളുടെ നേര്‍ക്കാഴ്‌ച്ചകളെ വെട്ടിച്ചുരുക്കി ഫ്രെയ്‌മിനകത്താക്കി തലവാചകവും നല്‍കിയിരിക്കുമ്പോഴാണ്‌ ബാല്‍ക്കണിയെക്കുറിച്ചോര്‍ത്തത്‌.

അവഗണനയാണ്‌ ബാല്‍ക്കണിയുടെ ഹേതു. ഷോവനിസ്‌റ്റുകളായ കുറേ ചെറുപ്പക്കാരും(മധ്യവയസ്‌കരും) ബ്ലോഗിലൂടെ യൂദ്ധം നടത്തി, സ്വന്തം പല്ലിന്റെ ഇടകുത്തി നടന്നിരുന്നകാലത്ത്‌, പെണ്‍കുട്ടികളെ തങ്ങളുടെ ബ്ലോഗിന്റെ പങ്ക്‌പറ്റിക്കില്ലെന്ന ശപഥമെടുത്തിരുന്ന അഭിനവ വിശ്വാമിത്രന്‍മാരുടെ നട്ടെല്ലാടിക്കാനൊന്നും കരുതിയല്ലെങ്കിലും,ഒടിഞ്ഞാലും പ്രശ്‌നമില്ല എന്ന തോന്നലില്‍ നിന്നാണ്‌ ബാല്‍ക്കണിയുണ്ടാവുന്നത്‌.


എന്നും ബാല്‍ക്കണിയുടെ കോണില്‍ നിന്ന്‌ ചായകുടിമ്പോള്‍ തോറാബോറന്‍മാരും, ഏകജാലകരും, റെഡ്‌ സ്‌ട്രീറ്റുകാരും കരുതിക്കാണില്ല,വിമാനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ആകാശത്തേയ്‌ക്ക്‌ നോക്കുന്ന നാലാം ക്ലാസ്സുകാരിയുടെ അതേ കൗതുകത്തോടെയുള്ള കുറെ കാഴ്‌ചകളുമായി ബാല്‍ക്കണി ഒരുങ്ങുന്നുവെന്ന്‌്‌...
ഇതു മടുക്കാത്ത കാഴ്‌ചാ അനുഭവമാണ്‌.പകല്‍ കഴ്‌ചകളെക്കാള്‍ ഇവിടെ സുന്ദരമായ രാത്രിയാണുള്ളത്‌.


എല്ലാത്തിനും മീതെയാണ്‌ ബാല്‍ക്കണി. അടിത്തറയില്ലാതെ കെട്ടിപ്പൊക്കിയ അരപ്പിടി സ്വപ്‌നങ്ങള്‍ ഒരു നാള്‍ ചീട്ടുകൊട്ടാരങ്ങളെ അനുസ്‌മരിപ്പിക്കുമ്പോള്‍ തകരാതെ തളരാതെ താങ്ങിനിര്‍ത്താന്‍ ഈ ബാല്‍ക്കണിയുണ്ട്‌. കെണിയൊരുക്കി കാത്തിരുന്നവര്‍ക്കും ഇനി കണികണ്ടുണരാന്‍ ഇതാ ഈ ബാല്‍ക്കണി.

2 comments:

സ്‌പന്ദനം said...

ബാല്‍ക്കണിക്ക്‌: എന്റെ, തോറബോറയുടെ, സഹപോരാളികളുടെ എല്ലാവിധ ഭാവുകങ്ങളും. നാലാംക്ലാസുകാരിയുടെ ആകാംക്ഷകള്‍ക്കും കൂതൂഹുലങ്ങള്‍ക്കും എപ്പോഴും ഏതുസമയത്തും തോറബോറയിലേക്ക്‌(തെറ്റിദ്ധരിക്കരുത്‌- ബ്ലോഗാണ്‌ ഉദ്ദേശിച്ചത്‌.) സ്വാഗതം. ബാല്‍ക്കണിയിലിരുന്നു കാഴ്‌ചകാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. പടുത്തുയര്‍ത്തൂ ബാല്‍ക്കണിയെ അങ്ങാകാശാത്തോളം.ആശംസകള്‍. നാലുപടക്കം പൊട്ടിക്കുന്നു ആഘോഷങ്ങള്‍ക്കു വേണ്ടി. ഠേ....ഠേ...ഠേ....ഠേ

രജന said...

രാത്രിയില്‍ ബാല്‍ക്കണിയില്‍ കാഴ്‌ച കാണാനിരിക്കുമ്പോള്‍ ദയവുചെയ്‌ത്‌ റെഡ്‌ സട്രീറ്റിലേക്കു നോക്കരുത്‌