Google picture |
എന്റെ കറുത്ത കിളിക്കുഞ്ഞ്
തിന്നാന്‍ അതിന് തിരിച്ചറിവിന്റെ വിത്തുകള്‍,
ചിറകില്‍ നിറയെ സ്വാതന്ത്ര്യം
ധാര്‍ഷ്ട്യത്തിന്റെ മൂഢസ്വര്‍ഗത്തിലിരുന്ന്
അതിന്റെ ചിറകുകള്‍ നീ അരിയുന്നതുവരെ
അതുപറക്കും, ഉയരത്തില്‍
അതും നിന്നെ അലോസരപ്പെടുത്തുന്ന
ആ ശബ്ദമുണ്ടാക്കിതന്നെ..